26 May Sunday

വീണാ ജോർജിന് വോട്ടഭ്യർത്ഥിച്ച് ആർ എൽ വി രാമകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019

 

കൊടുമൺ 
ചിരിയും ചിന്തയും ചാലിച്ച് തെരഞ്ഞെടുപ്പ് വേദികളെ ഉത്സവമാക്കിയ കലാഭവൻ മണിയുടെ ഓർമ്മകളുണർത്തി അനുജൻ ആർഎൽവി രാമകൃഷ്ണൻ വീണാ ജോർജിന് വോട്ടഭ്യർത്ഥിച്ച് പത്തനംതിട്ട മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെത്തി. എല്ലാ തെരെഞ്ഞെടുപ്പുകളി ലും ഇടതുപക്ഷ വേദികളിലെ നിറസാന്നിദ്ധ്യമായിരുന്നു കലാഭവൻ മണിയെന്ന ഓർമപ്പെടുത്തലോടെയാണ് അദ്ദേഹം സംസാരം തുടങ്ങിയത്.സാധാരണക്കാരന് പോലും വളരെ കുറഞ്ഞ ചെലവിൽ പഠിച്ച് ഉന്നത ഡിഗ്രി കരസ്ഥമാക്കുന്നതിനുള്ള മികച്ച വിദ്യാഭ്യാസമാണ് കേരളത്തിലുള്ളത്. അതിന്റെ ആനുകൂല്യത്തിലാണ് താൻ പഠിച്ച്ഡോക്ടറേറ്റ് എടുത്തതെന്നദ്ദേഹംസാക്ഷ്യപ്പെടുത്തി. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വീണാ ജോർജ‌് മാധ്യമ പ്രവർത്തക യായിരുന്നപ്പോൾ മുതലുള്ള സൗഹൃദമാണ് മണിച്ചേട്ടനെപ്പോലെ തന്നെയും ഇടതുപക്ഷ വേദികളിലെത്തിച്ചതെന്നദ്ദേഹം തുടർന്നു പറഞ്ഞു.മണിയുടെ ആരാധകരും ഇടതുപക്ഷ പ്രവർത്തകരുമടങ്ങിയ സദസ്യരുടെ ആവശ്യപ്രകാരം കലാഭവൻ മണി പാടി അനശ്വരമാക്കിയ ഗാനങ്ങൾ അനുജൻ രാമകൃഷ്ണന്റെ ശബ്ദത്തിലൂടെ പുറത്തു വന്നപ്പോൾ ആസ്വാദകരും ആരാധകരും ചേർന്ന് ഏറ്റു പാടി ചുവട് വച്ചു. കൊടുമൺ ജങ‌്ഷനിൽ ചേർന്ന യോഗത്തിൽ സിപിഐ എം ഏരിയ സെക്രട്ടറി എ എൻ സലീം അധ്യക്ഷനായി. കെ കെ അശോക് കുമാർ സ്വാഗതം പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top