16 June Sunday
രാജ്യാന്തര സ‌്റ്റേഡിയം

ഡിവൈഎഫ‌്ഐ യുവജന ശൃംഖല തീർത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 13, 2019

ഡിവൈഎഫ്ഐ പത്തനംതിട്ട നഗരസഭയ്ക്ക് മുന്നിൽ നടത്തിയ യുവജനശൃംഖല സംസ്ഥാന പ്രസിഡൻറ്റ് എസ് സതീഷ് ഉദ്‌ഘാടനം ചെയ്യുന്നു

 പത്തനംതിട്ട

ജില്ലയുടെ കായിക പ്രതീക്ഷ തകർത്ത യുഡിഎഫ‌് നേതൃത്വത്തിന്റെയും പത്തനംതിട്ട നഗരസഭ ഭരണ നേതൃത്വത്തിന്റെയും നിലപാടിൽ യുവജന പ്രതിഷേധം ആർത്തിരമ്പി. പത്തനംതിട്ട നഗരസഭ ഓഫീസിന‌് മുന്നിൽ ആയിരക്കണക്കിന‌് യുവാക്കൾ യുവജന ശൃംഖല തീർത്തു. സംസ്ഥാന സർക്കാരിന്റെ 50 കോടി രൂപയുടെ രാജ്യാന്തര സ‌്റ്റേഡിയം അട്ടിമറിച്ച യുഡിഎഫിന്റെ രാഷ്ട്രീയ വിവേചനം  തുറന്നു കാട്ടുന്നതായിരുന്നു പരിപാടി.  കായിക രംഗത്തോടുള്ള ഡിവൈഎഫ‌്ഐയുടെ പ്രതിബദ്ധ തയായിരുന്നു യുവജന ശൃംഖല. 
  ചൊവ്വാഴ‌്ച രാവിലെ ഏഴോടെതന്നെ യുവാക്കൾ നഗരസഭ ഓഫീസ‌ിന‌് മുന്നിൽ ഉപരോധം തുടങ്ങി. പത്തനംതിട്ട, കുമ്പഴ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ആദ്യം ഉപരോധം ആരംഭിച്ചത‌്. പിന്നീട‌് ഓരോ ബ്ലോക്ക‌് കമ്മിറ്റികളുടെ കീഴിൽനിന്ന‌് പ്രവർത്തകർ പ്രകടനമായി സമര കേന്ദ്രത്തിലേക്ക‌് എത്തി.
  സമരം ഡിവൈഎഫ‌്ഐ സംസ്ഥാന പ്രസിഡന്റ‌് എസ‌് സതീഷ‌് ഉദ‌്ഘാടനംചെയ‌്തു. ഡിവൈഎഫ‌്ഐയുടെ സമരത്തിന‌് ഐക്യദാർഡ്യവുമായി കായിക രംഗത്തെ പ്രമുഖർ എത്തിയിരുന്നു. മുൻകാല കായിക താരങ്ങളും പരിശീലകരുമെല്ലാം സമര വേദിയിലെ നിറസാന്നിധ്യമായി.
  ഉദ‌്ഘാടന യോഗത്തിൽ ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ യു ജനീഷ് കുമാർ, കെഎസ്എഫ്ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ്, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപൻ, ജില്ലാ സെക്രട്ടറിയറ്റംഗം പ്രൊഫ. ടി കെ ജി നായർ, സംഘാടക സമിതി ചെയർമാൻ എൻ സജികുമാർ, കേരള ഫുട‌് ബോൾ അസോസിയേഷൻ വൈസ‌് പ്രസിഡന്റ‌് രെഞ‌്ജി കെ ജേക്കബ‌്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം വി സഞ്ജു, കോമളം അനിരുദ്ധൻ, ഡിവെഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി പി ആർ പ്രദീപ്, റോളർ സ‌്കേറ്റിങ‌് പരിശീലകൻ ബിജി രാജ്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ ശ്യാമ, അഡ്വ. ആർ മനു, എസ‌്എഫ‌്ഐ ജില്ലാ സെക്രട്ടറി വിഷ‌്ണു ഗോപാൽ, ജില്ലാ സ‌്പോർട‌്സ‌് കൗൺസിൽ പ്രസിഡന്റ‌് കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.
  സമാപന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ ആർ ഹരീഷ‌് നന്ദി പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top