പത്തനംതിട്ട
കെഎസ്ആർടിസി കെട്ടിട സമുച്ചയത്തിന്റെ അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ വീണാ ജോർജ് എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം വിലയിരുത്തി. പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ, എച്ച്എൽഎൽ, കെഎസ്ആർടിസി ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവരടങ്ങുന്ന സംഘമാണ് നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയത്. ശേഷിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ഒരു മാസത്തിനകം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് വീണാ ജോർജ് എംഎൽഎ പറഞ്ഞു. കഴിഞ്ഞ ദിവസം എംഎൽഎയും കെഎസ്ആർടിസി എം ഡി ബിജു പ്രഭാകറും പങ്കെടുത്ത അവലോകന യോഗം തിരുവനന്തപുരത്തു നടന്നിരുന്നു. പുതിയ ബസ് യാർഡ് നിർമിക്കുന്നതിനായി പഴയ കെട്ടിടങ്ങൾ ഈയാഴ്ച പൊളിക്കും. യാർഡ് നിർമാണം അടുത്ത ആഴ്ച ആരംഭിക്കും. ഇതിന്റെ ഭാഗമായി കെഎസ്ആർടിസി ഓഫീസ് ബ്ലോക്ക് പുതിയ കെട്ടിടത്തിലേക്ക് കഴിഞ്ഞയാഴ്ച മാറ്റിയിരുന്നു.
എംഎൽഎയോടൊപ്പം കെഎസ്ആർടിസി ചീഫ് എൻജിനീയർ ആർ ഇന്ദു,എക്സിക്യൂട്ടീവ് എൻജിനീയർ കെ പി ശ്രീവത്സൻ , അസി. എൻജിനീയർമാരായ ശിവൻകുട്ടി, അഫ്സൽ ബാബു, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഹരീഷ്കുമാർ സി കെ, അസി.എക്സിക്യൂട്ടീവ് എൻജിനീയർ ബാബുരാജ്, അസി. എൻജിനീയർ മെജോ, എച്ച്എൽഎൽ ഉദ്യോഗസ്ഥരായ ഹരികൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..