04 June Thursday

ദേവാലയങ്ങൾ ആശ്രയമാകണം: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

വെബ് ഡെസ്‌ക്‌Updated: Monday Jan 13, 2020

പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ കത്തീഡ്രലിന്റെ കൂദാശക്ക് മുന്നോടിയായി നടന്ന പൊതുസമ്മേളനം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു

 പത്തനംതിട്ട

ദേവാലയങ്ങൾ അശരണർക്കും ആലംബഹീനർക്കും ആശ്രയവും അത്താണിയുമാകണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിന്റെ കൂദാശയോടനുബന്ധിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭിന്നതയുടെ ഭീതിയുണരുന്ന വർത്തമാനകാലത്ത് നിതാന്ത ജാഗ്രത ഉണ്ടാകണം. മതസാഹോദര്യം ഉറപ്പ് വരുത്തുന്ന ഭരണഘടനയെ പോലും മറികടക്കാനുളള ശ്രമം രാജ്യത്ത് നിലനിൽക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.
തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. ഭവന നിർമാണ സഹായ വിതരണം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. വീണാ ജോർജ് എംഎൽഎ ചികിത്സാ സഹായം വിതരണം ചെയ്തു. മലങ്കര കത്തോലിക്കാ സഭ ബിഷപ് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റം, മെത്രാപ്പോലീത്തമാരായ ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ. എം ഒ ജോൺ, മലങ്കര അസോസിയേഷൻ സെക്രട്ടറി  ബിജു ഉമ്മൻ, നഗരസഭാ ചെയർപേഴ്‌സൺ റോസ്‌ലിൻ സന്തോഷ്, വികാരി ഫാ. കെ ജി മാത്യു തുടങ്ങിയവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top