അടൂർ
ഇടമൺ- കൊച്ചി പവർ ഹൈവേ ഉദ്ഘാടനം 18 ന് വൈകിട്ട് 5ന് അടൂർ ഗ്രീൻവാലി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി എം എം മണി അധ്യക്ഷനാകും.മന്ത്രിമാർ, എംഎൽഎമാർ ,എം പി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. തമിഴ്നാട്ടിലെ കൂടംകുളം ആണവ നിലയത്തിൽ നിന്നുള്ള വൈദ്യുതി എത്തുന്ന ഇടമൺ- കൊച്ചി പവർ ഹൈവേയാണ് ഉദ്ഘാടനം ചെയ്യുന്നത്.
ഉദ്ഘാടന പരിപാടി വിജയമാക്കാൻ അടൂരിൽ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു.കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് എ ആർ അജീഷ് കുമാർ അധ്യക്ഷനായി. കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആർ ഷാജി സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സി പിഐ ജില്ലാ സെക്രട്ടറി എ പി ജയൻ, കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. ഡി കെ ജോൺ, ഡിസിസി ജനറൽ സെക്രട്ടറി ഏഴംകുളം അജു ,കെഎസ്ഇബി ഡയറക്ടർ എൻ വേണുഗോപാൽ, വൈദ്യുതി മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എം ജി സുരേഷ്, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി രാജേഷ്, നഗരസഭ വൈസ് ചെയർമാൻ ജി പ്രസാദ് എന്നിവർ സംസാരിച്ചു. ചിറ്റയം ഗോപകുമാർ എം എൽഎ ചെയർമാനും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി രാജേഷ് ജനറൽ കൺവീനറുമായ സംഘാടക സമിതി രൂപീകരിച്ചു.