25 September Friday

ശബരിമല പാതയിലെ മണ്ണിടിച്ചിൽ; കലക്ടർ റിപ്പോർട്ട് നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020

 പത്തനംതിട്ട 

നിലക്കൽ-പമ്പ റോഡിലെ ചാലക്കയത്തിനും അട്ടത്തോടിനും ഇടയിലുള്ള പ്ലാന്തോട്ടിൽ റോഡ് ഇടിഞ്ഞുതാണ സ്ഥലം  കലക്ടർ പി ബി നൂഹ് സന്ദർശിച്ചു. 60 മീറ്ററോളം റോഡ് ഇടിഞ്ഞുതാണിട്ടുണ്ട്. റോഡിന്റെ മുക്കാൽ പങ്കും ഇടിഞ്ഞിരിക്കുകയാണ്. റോഡിന്‌ കുറുകേ ഒന്നര അടിയോളം താഴ്ന്നിട്ടുണ്ട്. പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘവും നാറ്റ്പാക്കിന്റെ സംഘവും സ്ഥിതിഗതികൾ വിലയിരുത്തി. 
വരും ദിവസത്തിൽ സെസിലെ  ഉദ്യോഗസ്ഥരും പരിശോധന നടത്തും. എന്തെങ്കിലും ഭൂപ്രകൃതിയുടെ കാരണം കൊണ്ടാണോ സാധാരണ മണ്ണിടിച്ചിൽ മാത്രമാണോ എന്ന് പരിശോധിക്കും. സാധാരണ മണ്ണിടിച്ചിലാണെങ്കിൽ അവ ഉടൻ പരിഹരിക്കാനും അല്ലാത്തവയാണെങ്കിൽ ദീർഘകാലത്തിലേക്കുള്ള പരിഹാര നടപടികളുമാണ് ആലോചിക്കുന്നത്. ഇതിന്റെ റിപ്പോർട്ട്  സമർപ്പിച്ചു. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കൂടിയ യോഗ നിർദ്ദേശപ്രകാരമാണ് സ്ഥലം സന്ദർശിച്ചതെന്ന്‌ കലക്ടർ പറഞ്ഞു. 
റാന്നി ഡിഎഫ്ഒ എം ഉണ്ണികൃഷ്ണൻ, റാന്നി തഹസിൽദാർ പി ജോൺ വർഗീസ്, ഗൂഡ്രിക്കൽ റെയ്ഞ്ച് ഓഫീസർ എസ് മണി, പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയർ അജിത് രാമചന്ദ്രൻ, സൂപ്രണ്ടിംങ്‌ എഞ്ചിനീയർ പി എൽ ഗീത, എക്സിക്യൂട്ടീവ് എഞ്ചിനീയർ മീനാ രാജൻ, അസിസ്റ്റന്റ്  എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ ശ്രീലത, ബി ബിനു, നാറ്റ്പാക് ഡയറക്ടർ ഡോ. സാംസൺ മാത്യു തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top