21 September Saturday

വണ്ടിപ്പെരിയാർ ഗവി റോഡിൽ മണ്ണിടിച്ചിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019

 ചിറ്റാർ

വണ്ടിപ്പെരിയാർ ഗവി റോഡിൽ മണ്ണിടിച്ചിൽ തുടരുന്നു. ഗവി മേഖലയിലേക്കുള്ള ഗതാഗത സംവിധാനം സുഗമമല്ല. ആങ്ങമൂഴി ഗവി റോഡിൽ  ഗതാഗതം നിരോധിച്ച സാഹചര്യത്തിൽ പ്രദേശവാസികൾ ആശ്രയിക്കുന്നത് ഗവി വണ്ടിപ്പെരിയാർ റോഡാണ്.മഴ കനത്തതോടെ ഈ റോഡിൽ അങ്ങിങ്ങായി മണ്ണിടിച്ചിൽ തുടരുന്നുണ്ട്.വലിയ വാഹനങ്ങൾക്ക് ഇതുവഴി നിലവിൽ സഞ്ചരിക്കാൻ കഴിയില്ല.
റോഡിലേക്ക് പതിക്കുന്ന മണ്ണ് ഗവിയിൽ നിന്ന് തൊഴിലാളികൾ എത്തിയാണ് നീക്കുന്നത്.ഗവി ഏലത്തോട്ടം, 110 കെവി സബ് സ്റ്റേഷൻ, വനം ജീവനക്കാർ, ഡാമുകളിലെ ജിവനക്കാരും സുരക്ഷാ ചുമതലകളുള്ള പൊലീസുകാരും ഉൾപെടെ ആയിരത്തി അഞ്ഞൂറോളം ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്.നിലവിൽ വളളകടവിനു സമീപവും 4-ാം മൈലിലും മണ്ണിടിഞ്ഞ് റോഡിൽ വീണിട്ടുണ്ട്.ഇതുവഴി ചെറിയ വാഹനങ്ങൾക്ക് കടന്നു പോകാവുന്ന ക്രമീകരണമാണ് ചെയ്തിട്ടുള്ളത്.സ്കൂൾ ബസിന് പോകാൻ കഴിയാത്ത അവസ്ഥയുണ്ട്.
 
പ്രധാന വാർത്തകൾ
 Top