08 August Saturday

കോൺഗ്രസ്,ബിജെപി, ലീഗ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിൽ

സ്വന്തം ലേഖകൻUpdated: Sunday Jul 12, 2020

പ്രവർത്തകരെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സ്വീകരിക്കുന്നു

 

ചിറ്റാർ
കോവിഡ്‌ വ്യാപിക്കുന്ന സമയത്ത്‌ ആൾക്കൂട്ടവും അക്രമസമരവും സംഘടിപ്പിക്കുന്ന യുഡിഎഫ്‌, ബിജെപി നയങ്ങളിൽ പ്രതിഷേധിച്ച്‌ പമ്പാവാലി -തുലാപ്പള്ളിയിൽ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും കുടുംബവും മറ്റ്  ഇരുപത് പ്രവർത്തകരും അവരുടെ കുടുംബവും കോൺഗ്രസ്, ബിജെപി, മുസ്ലീംലീഗ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിൽ  ചേർന്നു.  കോവിഡ്‌ പടരുന്ന കാലത്ത്‌ ജോലിയും കൂലിയും ഇല്ലാതെ ദുരിതത്തിലായ തങ്ങളെ സഹായിക്കാൻ ഈ പാർട്ടികളൊന്നും ‌ സഹായിച്ചില്ലെന്ന്‌ പാർട്ടി വിട്ടവർ പറയുന്നു. 
കോവിഡ് 19 മാനദണ്ഡങ്ങൾ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രവർത്തകരെ സ്വീകരിച്ചു. പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. വി ജി സുരേഷ്‌, ഗിരിജാ മധു,  സി എസ് സുകുമാരൻ,‌ രാധാ പ്രസന്നൻ, പമ്പാവാലി ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി എൻ സുധാകരൻ, വിനു കാരിക്കൻ, സി എ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. വിവേകം നശിച്ച പാർട്ടികളിൽ തുടരുന്നത് ശരിയല്ല എന്ന തിരിച്ചറിവാണ് സിപിഐ എമ്മിൽ ചേർന്നു പ്രവർത്തിക്കാൻ തങ്ങൾ മുന്നോട്ടു വന്നതെന്ന് പാർട്ടിയിൽ ചേർന്നവർ പറഞ്ഞു.
 
 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top