13 December Friday

ജനകീയം ഈ അതിജീവനം : പൊതുജനസംഗമം 20ന് തിരുവല്ലയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

 പത്തനംതിട്ട       

സർക്കാർ നടത്തിയ പ്രളയാനന്തര ദുരിതാശ്വാസ, പുനർനിർമാണ പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി 20ന് തിരുവല്ലയിൽ ജനകീയം ഈ അതിജീവനം പൊതുജനസംഗമം സംഘടിപ്പിക്കുമെന്ന് കലക്ടർ പി ബി നൂഹ് പറഞ്ഞു. വനം വകുപ്പ് മന്ത്രി കെ രാജു പൊതുജനസംഗമം ഉദ്ഘാടനം ചെയ്യും. 
പണി തീർന്ന വീടുകളുടെ താക്കോൽ കൈമാറ്റവും വാസയോഗ്യം അല്ലാതായ സ്ഥലത്തിന് പകരം സർക്കാർ വാങ്ങി നൽകുന്ന സ്ഥലത്തിന്റെ രേഖയുടെ വിതരണവും ലൈഫ് മിഷൻ വീടുകളുടെ നിർമാണം പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും. ജില്ലയിൽ പ്രളയത്തിൽ പൂർണമായി 615 വീടുകളിൽ തകർന്നിരുന്നു. സർക്കാർ നേരിട്ടും സ്‌പോൺസർഷിപ്പിലൂടെയും ഇതിൽ 320 വീടുകളുടെ നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറി കഴിഞ്ഞു. ബാക്കി വീടുകൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതിൽ പൂർത്തിയാകുന്നവയുടെ താക്കോൽ ദാനം ചടങ്ങിൽ നടക്കും. പ്രളയത്തിൽ വീടുകൾക്കുണ്ടായ നാശനഷ്ടം നികത്തുന്നതിന് പുതുതായി ലഭിച്ച അപ്പീലുകളിൽ ഉടൻ തന്നെ പരിശോധന പൂർത്തിയാക്കി നടപടി കൈക്കൊള്ളുമെന്നും കലക്ടർ പറഞ്ഞു. പ്രളയപുനർനിർമാണത്തിന്റെ ഭാഗമായി സർക്കാരുമായി കൈകോർത്തവരെ പൊതുജനസംഗമത്തിൽ ആദരിക്കും. തുടർ നടപടികൾ ചർച്ച ചെയ്യുന്നതിന് 12ന് രാവിലെ 10.30ന് തിരുവല്ലയിൽ യോഗം ചേരും. 
 
 
പ്രധാന വാർത്തകൾ
 Top