22 August Thursday

മികച്ച വായനക്കാർക്ക‌് സമ്മാനപ്പെട്ടിയുമായി ഗ്രന്ഥശാലാ സംഘം

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019
കൊടുമൺ
മികച്ച വായനക്കാരെ തേടി സമ്മാനപ്പെട്ടിയുമായി ഗ്രന്ഥശാലാ സംഘം സ്കൂളുകളിലേക്ക്. ജില്ലാ ലൈബ്രറി കൗൺസിലാണ് കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് സ്കൂളുകളിൽ പുസ്തകം പരിചയപ്പെടുത്തലും സെമിനാറുകളും സംഘടിപ്പിക്കുന്നത്. എന്റെ പുസ്തകം എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടി എന്നതാണ് പദ്ധതിയുടെ പേര്.
പുസ്തകത്തെക്കുറിച്ച് തയ്യാറാക്കുന്ന വായനക്കുറിപ്പ് സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള എഴുത്ത് പെട്ടിയിൽ നിക്ഷേപിക്കുകയും ഓരോ മാസവും അവ പരിശോധിച്ച് മികച്ച വയനാക്കുറിപ്പ് തയ്യറാക്കുന്നവർക്ക് ക്യാഷ് അവാർഡ‌് നൽകുകയും ചെയ്യും. ഇളമണ്ണൂർ കെപിപിഎം യുപി സ്കൂളും കലാവേദി ഗ്രാമീണ ഗ്രന്ഥശാലയും ചേർന്ന് നടപ്പാക്കുന്ന പദ്ധതി ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രമേശ് അധ്യക്ഷയായി. സി കെ ശശിധരൻ സ്വാഗതം പറഞ്ഞു. സാഹിത്യകാരൻ കുറുമ്പക്കര മജീദ്, ബ്ലോക്ക് പഞ്ചായത്തംഗം രാജഗോപാലൻ നായർ, പഞ്ചായത്തംഗം ബി ദീപ, ഗവ. എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീകുമാരി, യുപി സ്കൂൾ ഹെഡ്മിസ്ട്രസ് വി ആർ കൃഷ്ണമ്മ, അനന്തു, അടൂർ,ഗ്രന്ഥശാലാ സെക്രട്ടറി അനീഷ് എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top