18 June Tuesday

ഉദയകുമാറിന് ജൻമനാടിന്റെ സ‌്മരണാഞ‌്ജലി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019
കോഴഞ്ചേരി
സിപിഐ എം കിടങ്ങന്നൂർ ലോക്കൽ കമ്മിറ്റി അംഗവും, ഡിവൈഎഫ്ഐ കോഴഞ്ചേരി ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന എസ് ഉദയകുമാറിന്റെ ഒന്നാം ചരമവാർഷികം ഏഴിക്കാട്ട് വിപുലമായി ആചരിച്ചത്.പാർട്ടി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
ജനകീയ പ്രക്ഷോഭങ്ങളുടെ അമരക്കാരനായി പ്രവർത്തിക്കുന്നതിനിടയിലായിരുന്നു ഉദയകുമാറിന്റെ ആകസ്മികമായ വേർപാട്. ശൈശവ കാലം മുതൽ ഒപ്പമുണ്ടായിരുന്ന ഉദയന്റെ വേർപാട് ദുഖത്തിലാഴ്ത്തിയ ഏഴീക്കാട് നിവാസികൾ ഉൾപ്പടെ നിരവധി പേരാണ് സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനക്കും തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിലും പങ്കെടുത്തത്
സമ്മേളനം  ഏരിയാ സെക്രട്ടറി ആർ അജയകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം എൻ ആർ നാരായണപിള്ള അധ്യക്ഷനായി. പികെഎസ് ജില്ലാ പ്രസിഡന്റ് കെ എം ഗോപി,കേരളാ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ബാബു തോമസ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാർ, അഡ്വ.സി ടി വിനോദ്,കെ കെ തങ്കപ്പൻ, ശോഭനാ ചെല്ലപ്പൻ, പി കെ ബിജു, ശ്രീനി സോമൻ, സൂസൻ എന്നിവർ സംസാരിച്ചു. കിടങ്ങന്നൂർ ലോക്കൽ  സെക്രട്ടറി വി കെ ബാബുരാജ് സ്വാഗതവും എം കെ രഘുനാഥൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top