22 June Tuesday

കോന്നി മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സ ഉടൻ

വെബ് ഡെസ്‌ക്‌Updated: Wednesday May 12, 2021

 കോന്നി

ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് സെക്കൻഡ്‌ലൈൻ ട്രീറ്റ്മെൻ്റ് സെന്റർ ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. സിഎസ്എൽടിസി ആരംഭിക്കുന്നതിന്റെ പുരോഗതി വിലയിരുത്താൻ എംഎൽഎയുടെ അധ്യക്ഷതയിൽ മെഡിക്കൽ കോളേജിൽ യോഗം ചേർന്നു. ആദ്യഘട്ടത്തിൽ 120 കിടക്കയും രണ്ടാം ഘട്ടമായി 120 കിടക്കയും ഉൾപ്പെടെ 240 കിടക്കകളുടെ സൗകര്യത്തോടെയാണ് ഗവ. മെഡിക്കൽ കോളേജിൽ സിഎസ്എൽടിസി ആരംഭിക്കുന്നത്. ആദ്യഘട്ടത്തിലേക്കുള്ള 120 കിടക്കകൾ തയാറായി. എല്ലാ കിടക്കകളിലും ഓക്സിജൻ സൗകര്യമുണ്ടാകും. ഇതിനായി സെൻട്രലൈസ്ഡ് ഓക്സിജൻ സൗകര്യം ഒരുക്കുന്നതിനുള്ള പൈപ്പ് ലൈൻ പണികൾ പുരോഗമിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലയ്ക്ക് ലഭിച്ച അഞ്ചുകോടി രൂപയിൽ 23 ലക്ഷം രൂപയാണ് സെൻട്രലൈസ്ഡ് ഓക്സിജൻ സൗകര്യം ഏർപ്പെടുത്തുന്നതിനായി ചെലവഴിക്കുന്നത്. 20 ഓക്സിജൻ സിലിണ്ടറാണ് മെഡിക്കൽ കോളേജിൽ നിലവിലുള്ളത്. പുതിയ 60 എണ്ണം കൂടി ലഭ്യമാക്കും. തുടർന്ന് സിലിണ്ടറിന്റെ എണ്ണം 300 ആയി വർധിപ്പിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top