25 June Tuesday

രജനിക്കും കുഞ്ഞിനും തുണയായി മൊബൈൽ മെഡിക്കൽ യൂണിറ്റ്

വെബ് ഡെസ്‌ക്‌Updated: Sunday May 12, 2019
ചിറ്റാർ
സമയോചിതവും, സമചിത്തതയോടും ആദിവാസി മേഖലകളിൽ ആരോഗ്യ പ്രവർത്തനം നടത്തുന്ന റാന്നി പെരുനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മൊബൈൽ മെഡിക്കൽ യൂണിറ്റ് ശ്രദ്ധാ കേന്ദ്രമാകുന്നു.കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് മൂഴിയാർ സായ‌്പും കുഴിയിലെ ഷെഡിനുള്ളിൽ ആദിവാസി യുവതി രജനി പെൺകുഞ്ഞിന് ജന്മം നൽകിയത്.ഈ സമയം രജനിയുടെ ഭർത്താവ് സ്ഥലത്തുണ്ടായിരുന്നില്ല. ആദിവാസി മലമ്പണ്ടാരം വിഭാഗത്തിൽപ്പെട്ട ഇവർ സ്ഥിരമായി ഒരു സ്ഥലത്തു തന്നെ താമസിക്കാറില്ല. നിലയക്കൽ ഭാഗത്ത്  താമസിച്ചു വന്ന ഈ കടുംബം ചന്ദ്രന്റെ ജോലി സംബന്ധമായ ആവശ്യങ്ങൾക്കായാണ് മൂഴിയാറിലേയ്ക്ക് താമസത്തിനെത്തിയത്.
പെരുനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കാസിങും, രക്ത പരിശോധനകളടക്കം മറ്റ്പരിചരണങ്ങളും നൽകിയതാണ്.ജൂൺ 9 നാണ് രജനിയുടെ പ്രസവ തീയതി.
അതിനിടയ്ക്കാണ് ഈ സംഭവം. വെളളിയാഴ‌്ച രാവിലെ തന്നെ മെഡിക്കൽ ഓഫീസർ ഡോ.എസ് പി ലിഖിൻ  വിവരം അറിഞ്ഞ് അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ഡോ. ആശാ ലക്ഷ്മി, എൽഎച്ച്ഐ ഇൻ ചാർജ്ജ്  സൂസമ്മ സാമുവൽ, ജെപിഎച്ച്എൻ ബിജിമോൾ, എംഎംയു ഡ്രൈവർ  മനോജ് എന്നിവരടങ്ങുന്ന ടീം  എത്തി. പ്രാഥമിക ചികിത്സ കൊടുത്ത ശേഷം അമ്മയെയും കുഞ്ഞിനെയും പെരുനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. എന്നാൽ രക്തസമ്മർദത്തിൽ വ്യതിയാനം കണ്ടതിനെ തുടർന്ന് മെഡിക്കൽ ഓഫീസറുടെ നിർദ്ദേശ പ്രകാരം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.ഇവിടെ ഇരുവരും സുഖം പ്രാപിച്ചു വരുന്നു.ആദിവാസി മേഖലയിലുള്ള ആരോഗ്യ പ്രവർത്തനത്തിൽ റാന്നി പെരുനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ടീമിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top