19 June Wednesday
ഏറത്ത് പഞ്ചായത്തിന്റെ മേൽക്കൂര തകർന്ന സംഭവം

ഉദ്യോഗസ്ഥരെ എൽഡിഎഫ് യുവജന സംഘടനകൾ തടഞ്ഞുവച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 12, 2019

 അടൂർ

ഏറത്ത് പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിട മേൽക്കൂര നിർമാണത്തിനിടെ തകർന്നു വീണ സംഭവത്തിൽ ഉത്തരവാദികളായ എൽഎസ്ജിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് എൽഡിഎഫ് യുവജന സംഘടനകളുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെയും അസിസ്റ്റന്റ് എഞ്ചിനീയറെയും പഞ്ചായത്താഫീസിനുള്ളിൽ തടഞ്ഞുവച്ചു. പറക്കോട് ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജയൻ പിള്ള, പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവരെയാണ് ഏറത്ത് പഞ്ചായത്ത് എൽഎസ്ജിഡി ഓഫീസിൽ തടഞ്ഞുവച്ചത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് പ്രസിഡന്റ് ഷൈലാറെജി നൽകിയ ഉറപ്പിൽ സമരം അവസാനിപ്പിച്ചു.പുതിയ പഞ്ചായത്താഫീസ് കെട്ടിടത്തിന്റെ മേൽക്കൂര കോൺക്രീറ്റിനിടെയാണ് ഒരു ഭാഗം തകർന്നു വീണ് മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റത്.കെ പ്രസന്നൻ, രാജേഷ് കുമാർ, ബി നിസാം, ശ്രീനി എസ് മണ്ണടി, കവി രാജൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
 
പ്രധാന വാർത്തകൾ
 Top