18 May Tuesday
അഞ്ചുവയസുകാരിയുടെ മരണം

അമ്മയെ പ്രതി ചേർത്തേക്കും

വെബ് ഡെസ്‌ക്‌Updated: Monday Apr 12, 2021

 

പത്തനംതിട്ട 
കുമ്പഴയിൽ അഞ്ചു വയസുകാരി രണ്ടാനച്ഛന്റെ പീഡനത്തിന് ഇരയായി മരിച്ച കേസിൽ കുട്ടിയുടെ അമ്മയെ പ്രതി ചേർത്തേക്കും.
കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യംചെയ്തു വരികയാണ്. കുട്ടിയെ രണ്ടാനച്ഛൻ മർദിക്കാറുള്ള കാര്യം മറച്ചുവച്ചതാണ് അമ്മയ്ക്കെതിരെയുള്ള കുറ്റം. റിമാൻഡിലുള്ള പ്രതിയെ തിങ്കളാഴ്‌ച പൊലീസ് കസ്റ്റഡിയിൽ ലഭിക്കും. ഇയാളെ വിശദമായി ചോദ്യം ചെയ്തശേഷം വേണ്ട തെളിവുണ്ടെങ്കിൽ അമ്മയെ പ്രതിചേർക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. കുട്ടി തുടർച്ചയായി മർദനത്തിനും, ലൈംഗിക പീഡനത്തിനും ഇരയായിട്ടുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
അറുപതിലധികം മുറിപ്പാടുകളും കുട്ടിയുടെ ശരീരത്തിൽ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്രയേറെ പീഡനത്തിനിരയായ വിവരം കുട്ടിയുടെ അമ്മ പൊലീസിനെ അറിയിച്ചിരുന്നില്ല. മരിച്ചശേഷം അമ്മ നൽകിയ മൊഴിയിലും  ശരിയായ വിവരങ്ങൾ നൽകിയില്ല. 
കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ടാനച്ഛന്റെ ക്രൂര മർദനത്തെ തുടർന്ന്‌ അഞ്ചുവയസുകാരി മരിച്ചത്. തമിഴ്നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്. പിടിയിലായ പ്രതി പൊലീസിനെ വെട്ടിച്ച് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടതിനെ തുടർന്ന് പത്തനംതിട്ട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. പോക്സോ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top