22 July Monday

വോട്ടർ ബോധവൽകരണവുമായി സിനിമ- സീരിയൽ താരം രേണു കാമ്പസിൽ

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019

 പത്തനംതിട്ട

വോട്ടർ ബോധവത്കരണം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി സിനിമ- സീരിയൽ താരവും രംഗത്ത്. ജില്ലയിലെ വോട്ടിങ‌് ശതമാനം ഉയർത്തുന്നതിനായി ബോധവത്കരണം നൽകുന്നതിനും, കന്നി വോട്ടർമാർക്ക് പ്രചോദനം നൽകുന്നതിനുമായി സിനിമാ സീരിയൽ താരമായ രേണു സൗധറാണ് കോളജുകളിൽ വിദ്യാർഥികൾക്ക് സന്ദേശവുമായി എത്തിയത്. ജനാധിപത്യ പ്രക്രിയയുടെ അടിസ്ഥാന ശിലയായ വോട്ടെടുപ്പിൽ എല്ലാവരും പങ്കാളികളാകണമെന്ന വോട്ടർ സന്ദേശം വിദ്യാർഥികളിൽ ആവേശം പകർന്നു. വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി കടമ്മനിട്ട മൗണ്ട് സിയോൺ എൻജിനിയറിങ‌് കോളജ്, അടൂർ എസ്എൻഐടി എൻജിനിയറിങ‌് കോളജ് എന്നിവടങ്ങളിലാണ് രേണു എത്തിയത്. 
വോട്ടിന്റെ പ്രാധാന്യം സംബന്ധിച്ച പ്രതിജ്ഞ  കലക്ടർ പി ബി നൂഹ് വിദ്യാർഥികൾക്ക് ചൊല്ലിക്കൊടുത്തു. കടമ്മനിട്ട മൗണ്ട് സിയോൺ എൻജിനിയറിങ‌് കോളജിൽ ഒപ്പുശേഖരണവും സംഘടിപ്പിച്ചു. സ്വീപ്പിന്റെ നേത്വത്തിൽ വോട്ടെടുപ്പിന്റെ പ്രധാന്യം ജനങ്ങളിലെത്തിക്കാൻ വിവിധ കർമ പരിപാടികളാണ് ജില്ലയിൽ ഉടനീളം നടപ്പാക്കി വരുന്നത്.
 സ്വീപ്പ് നോഡൽ ഓഫീസറും എഡിസി ജനറലുമായ കെ കെ വിമൽ രാജ്, സാമൂഹിക നീതി വകുപ്പ് പ്രോജക്ട് ഓഫീസർ എ ഒ അബീൻ, മൗണ്ട് സിയോൺ എൻജിനിയറലങ‌് കോളജ് പ്രിൻസിപ്പൽ ഡോ കെ. മാത്യു, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top