22 March Friday

കർഷകസംഘം രണ്ടര ലക്ഷം അംഗങ്ങളെ ചേർക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

 പത്തനംതിട്ട

കേരള കർഷസംഘം ജില്ലാ സ്‌പെഷ്യൽ കൺവൻഷൻ പത്തനംതിട്ട കോ‐ ഓപ്പറേറ്റീവ്‌ കോളേജിൽ ചേർന്നു. മെമ്പർഷിപ്പ്‌ പ്രവർത്തനം, ജില്ലയിലെ കാർഷിക പ്രശ്‌നങ്ങൾ എന്നിവ കൺവൻഷനിൽ ചർച്ച ചെയ്‌തു. ഈ വർഷം ജില്ലയിൽ രണ്ടര ലക്ഷം കർഷകരെ അംഗങ്ങളായി ചേർക്കണമെന്നും അംഗത്വ പ്രവർത്തനം ഫെബ്രുവരി 11ന്‌ പൂർത്തീകരിക്കണമെന്നും അംഗത്വ പ്രവർത്തനം ഫെബ്രുവരി 11 പൂർത്തീകരിക്കണമെന്നും തീരുമാനിച്ചു. വില്ലേജ്‌ യൂണിറ്റ്‌ ഭാരവാഹികൾ വരെയുള്ള പ്രവർത്തകർ കൺവൻഷനിൽ പങ്കെടുത്തു. കർഷക സംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ കൺവൻഷൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ബാബു കോയിക്കലേത്ത്‌ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി തീരുമാനങ്ങൾ സെക്രട്ടറി ആർ തുളസീധരൻപിള്ള വിശദീകരിച്ചു. കെ പി സി കുറുപ്പ്‌, പ്രൊഫ. കെ കൃഷ്‌ണപിള്ള, കെ പ്രകാശ്‌ ബാബു, ശ്രീരേഖ നായർ, ആർ രാജേന്ദ്രൻ, എം കെ മധുസൂദനൻ നായർ, കെ ജി വാസുദേവൻ, എ ജി ഉണ്ണികൃഷ്‌ണൻ എന്നിവർ സംസാരിച്ചു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top