മന്ത്രിയെ കാണാൻ അദാലത്ത് വേദിയിലും നെഹിൻ
മല്ലപ്പള്ളി
അദാലത്ത് ഹാളിലെത്തി മന്ത്രി വീണാ ജോർജിനെ വീണ്ടും നേരിൽ കണ്ട് ഭിന്നശേഷിക്കാരിയായ എൻ നെഹിൻ. ജനങ്ങളുടെ ക്ഷേമവും പ്രശ്‌നങ്ങൾക്ക് പരിഹാരവും കണ്ടെത്തുന്ന വേദിയാണ് അദാലത്ത് എന്ന ചിന്തയിലാണ് കിട്ടിയ അവസരത്തിൽ നെഹിൻ എത്തിയത്. അവധിക്കായി നാട്ടിലെത്തിയപ്പോൾ മന്ത്രി അദാലത്തിലുണ്ടെന്ന് അറിഞ്ഞ് കുളനടയിൽ നിന്ന് ഓട്ടോയിൽ അമ്മ റെജുലയോടൊപ്പം എത്തുകയായിരുന്നു. കണ്ടപാടെ ഇരുവരും തമ്മിൽ ആശ്ലേഷിച്ചു. യാത്ര പറയുമ്പോൾ മന്ത്രിയിൽ നിന്ന് ഉമ്മയും ചോദിച്ച് വാങ്ങിയാണ് നെഹിൻ മടങ്ങിയത്.
നെഹിനും മന്ത്രിയും തമ്മിൽ വർഷങ്ങളുടെ പരിചയമുണ്ട്. വീണാ ജോർജ് എംഎൽഎ ആയ സമയം മുതലുള്ള പരിചയമാണ്. നിലവിൽ തിരുവനന്തപുരം മാജിക് പ്ലാനറ്റിലെ വിദ്യാർഥിയാണ് നെഹിൻ. അവിടെ പരിപാടിക്കായി മന്ത്രി എത്തിയപ്പോഴാണ് അവസാനമായി ഇരുവരും നേരിൽ കാണുന്നത്. ഇപ്പോഴിതാ തിരുവനന്തപുരത്ത്‌നിന്ന് വീട്ടിലെത്തിയ ശേഷം അദാലത്ത് വേദിയിലും.
0 comments