കരുതൽ സ്‌പർശം
മല്ലപ്പള്ളി
ജനങ്ങളുടെ പരാതികൾക്ക് അടിയന്തര പരിഹാരം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന "കരുതലും കൈത്താങ്ങും' മല്ലപ്പള്ളി താലൂക്ക് അദാലത്ത് മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി ഓർത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്‌തു.
സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ഇടപെടലുകളുടെ ഭാഗമാണ് അദാലത്തുകളെന്ന് മന്ത്രി പറഞ്ഞു. ലഭിക്കുന്ന പരാതികൾ അദാലത്തിന് ശേഷവും വിവിധ തലങ്ങളിൽ പരിശോധിച്ചാണ് പരിഹാരം ഉറപ്പാക്കുക. കലക്ടറുടെ നേതൃത്വത്തിൽ പുരോഗതി വിലയിരുത്തും. മന്ത്രിതലത്തിലും അഡീഷണൽ ചീഫ് സെക്രട്ടറി/ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും പരാതികളുടെ പുരോഗതി വിലയിരുത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനതലത്തിലും ആവശ്യമായ നടപടി സ്വീകരിക്കും. പരാതികളിൽ ന്യായമായി ഇടപെട്ട് പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 32 മുൻഗണനാ റേഷൻ കാർഡുകളും വിതരണം ചെയ്തു.
അഡ്വ. മാത്യു ടി തോമസ് എംഎൽഎ അധ്യക്ഷനായി. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ, കലക്ടർ എസ് പ്രേം കൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ വത്സല, തിരുവല്ല സബ് കലക്ടർ സുമിത് കുമാർ ഠാക്കൂർ എന്നിവർ പങ്കെടുത്തു.
0 comments