19 January Sunday

കെഎസ്‌ആർടിസിയെ സർക്കാർ സഹായിക്കും: കാനം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2019
പത്തനംതിട്ട
കെഎസ്ആർടിസി നടത്തിക്കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ സർക്കാർ സഹായിക്കുമെന്നും മുമ്പും അതുണ്ടായിട്ടുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പത്തനംതിട്ടയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ആർടിസി നേരിടുന്ന പ്രതിസന്ധികളെ സംബന്ധിച്ച് വകുപ്പു മന്ത്രി എൽഡിഎഫിലെ ഘടകകക്ഷി നേതാക്കൾക്ക് കത്തു നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ ആലോചന നടക്കും. നിലവിൽ കെഎസ്ആർടിസിയിൽ എല്ലാ യൂണിയനുകളും സമരത്തിലാണ്. ശമ്പളം ഉൾപ്പെടെ പ്രതിസന്ധിയിലായ സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഉയർന്നുവന്നിട്ടുള്ള നിർദേശങ്ങളിൽ എൽഡിഎഫ് തീരുമാനമുണ്ടാകുമെന്ന് കാനം  പറഞ്ഞു. 
കെഎസ്ആർടിസിയിലെ പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നതാണ പ്രധാന നിർദേശം. ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള സ്ഥാപനമല്ല കെഎസ്ആർടിസി. ജനങ്ങൾക്കുവേണ്ടിയുള്ള സർവീസ് കൂടിയാണിതെന്നും കാനം രാജേന്ദ്രൻ  അഭിപ്രായപ്പെട്ടു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top