15 November Friday

അതിജീവനത്തിന്റെ പൊന്നോണക്കാലം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

 ചിറ്റാർ

2018 ആഗസ്റ്റ് 15ന് മനുഷ്യന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും തകർത്ത് സംഹാര താണ്ഡവമാടിയ പ്രളയം നശിപ്പിച്ചതെല്ലാം പുന:ർ നിർമിക്കാൻ സംസ്ഥാന സർക്കാരിന്റെ സഹായത്താൽ സീതത്തോട്  ഉയർത്തെഴുന്നേൽക്കുന്നു.
തുടർച്ചായായി 54  ചെറുതും വലുതുമായ ഉരുൾപൊട്ടലിൽ നടുങ്ങിപ്പോയ ഗ്രാമമായിരുന്നു സീതത്തോട്.ഉരുൾപ്പൊട്ടലിലിലും പേമാരിയിലും 2 ജീവനും 14 വീടുമാണ് ഇവിടെ പൂർണമായി തകർന്നത്. 92 വീടുകൾ ഭാഗികമായും തകർന്നു.
മുണ്ടൻപാറ സ്വദേശി അർക്കവിലാസം വീട്ടിൽ സുരേന്ദ്രൻ നായരുടെ വീടിരുന്നിടം  മണ്ണുംപാറയും നിറഞ്ഞിരിക്കുന്നു. മലമുകളിൽ നിന്നും പൊട്ടിയൊഴുകി വന്ന ഉരുൾ ഈ വീടും അതിനുള്ളിൽ ഉണ്ടായിരുന്ന രണ്ടു പേരുടെ ജിവനുമാണ് കവർന്നെടുത്തത്.നഷ്ടപ്പെട്ട ജീവനുകൾക്ക് പകരം ഒന്നുമാവില്ല എന്ന വേദനനിലനിൽക്കെ പൂർണമായി തകർന്ന 14 വീടുകൾ വയ്ക്കാൻ സുരക്ഷിതമായ സ്ഥലം സർക്കാർ ചെലവിൽ വാങ്ങി അവിടെ വീടുകൾ നിർമിക്കാൻ പണവും ഇതിനകം കൈമാറി കഴിഞ്ഞു.വസ്തു വാങ്ങാൻ 6 ലക്ഷം വരെയാണ് നൽകിയിട്ടുള്ളത്.ഈ വസ്തുവിൽ വീടുവയ്ക്കാൻ 4 ലക്ഷം  വീതം വേറെയും നൽകി. ഭാഗികമായി വീടു തകർന്ന 92 കുടുംബങ്ങൾക്ക് അവ പുന:ർ നിർമിക്കാൻ ഒരു കോടി എഴുപത്തിയഞ്ച് ലക്ഷം രൂപയും നൽകി കഴിഞ്ഞു.
ഇതു കൂടാതെ സീതത്തോട്‌ പഞ്ചായത്ത് ലൈഫ് പദ്ധതി പ്രകാരം 123 വീടുകൾ പൂർത്തിയാക്കിയിട്ടുണ്ട്.പ്രളയസമയം വിവിധ ക്യാമ്പുകളിൽ കഴിഞ്ഞ 236 കുടുംബങ്ങൾക്ക് 10000 രൂപ വീതവും നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top