19 September Thursday

ഡാം തുറക്കേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി രാജു

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019
ചിറ്റാർ
നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യം ഇല്ലെന്ന്‌ മന്ത്രി കെ രാജു. മൂഴിയാർ ഡാം, ശബരിഗിരി നിലയം, ആദിവാസി ഊരുകൾ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണ്‌ മന്ത്രി ഇക്കാര്യം അറിയിച്ചത്‌. ശനിയാഴ്‌ച പകൽ 3.30ന് ആണ് മന്ത്രിയും സംഘവും മൂഴിയാർ ഡാം പ്രദേശത്ത് എത്തിയത്.  വ്യാപകമായി മഴ പെയ്യുന്നതുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതിഗതികൾ നേരിട്ടു മനസിലാക്കുകയായിരുന്നു സന്ദർശനോദ്ദേശം.
മൂഴിയാർ ഡാമിന്റെ സ്ഥിതി  സുരക്ഷാ ചുമതലയുള്ള  ഉദ്യോഗസ്ഥർ മന്ത്രിയോട് വിശദീകരിച്ചു. കക്കി ഡാമിൽ സംഭരണശേഷിയുടെ 34.96 ശതമാനം മാത്രം വെള്ളമാണുള്ളത്. ഒരുതരത്തിലും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇവിടങ്ങളിൽ ഇല്ല. തുടർന്ന് ശബരിഗിരി പവ്വർ ഹൗസിലും മന്ത്രി എത്തി ജിവനക്കാരുമായി സംസാരിച്ചു. മൂഴിയാർ 40ൽ ഐബിയിൽ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗവും മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു.
മൂഴിയാർ ഡാമിനു സമീപത്തെ ആദിവാസി ഊരിലെത്തിയ മന്ത്രി ആഹാരസാധനങ്ങളുടെ ലഭ്യതയും ആരോഗ്യ കാര്യങ്ങളും   അവരോട് ചോദിച്ചു മനസിലാക്കി.
സീതത്തോട് പഞ്ചായത്തും റാന്നി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സുന്ദര ബാല്യം സുഭിക്ഷിത ബാല്യം എന്ന പദ്ധതി പ്രകാരം കുടുംബശ്രി വഴി പാകം ചെയ്ത ഭക്ഷണം എല്ലാ ദിവസവും സ്കൂളിലും ഊരിലും എത്തിച്ചു വരുന്നുണ്ട്.
കൂടാതെ റേഷൻകട വഴിയും ട്രൈബൽ ഡിപ്പാർട്ടുമെന്റിനെയും ഭക്ഷ്യധാന്യം ഇവിടെ എത്തിക്കുന്നുണ്ട്.
കോന്നി തഹസിൽദാർ ടി ആർ സോമനാഥന നായർ, റാന്നി ഡിഎഫ്ഒ ഉണ്ണികൃഷ്ണൻ, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ മുഹമ്മദ് റാഫി, വൈസ് പ്രസിഡന്റ് പി ആർ പ്രമോദ്, സിപിഐ  ജില്ലാ സെക്രട്ടറി എ പി ജയൻ, റവന്യു, കെഎസ്ഇബി ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
 
പ്രധാന വാർത്തകൾ
 Top