16 November Saturday

തിരുവല്ല ഏത് സാഹചര്യവും നേരിടാൻ സജ്ജം: മാത്യു ടി തോമസ്

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019

 

തിരുവല്ല
താലൂക്കിൽ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട ഏത് സാഹചര്യവും നേരിടാനുള്ള മുൻകരുതൽ എടുത്തിട്ടുണ്ടെന്ന് മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു. തിരുവല്ല പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ. 
 നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമാണ്. ക്യാമ്പുകളുടെ ചുമതല നൽകി ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്. ഇന്ധനവും വെള്ളവും ഭക്ഷണവും ഉറപ്പാക്കി. തദ്ദേശ ജനപ്രനിധികളുമായി സഹകരിച്ച് ക്യാമ്പുകളിൽ ഭക്ഷണം എത്തിക്കുന്നുണ്ട്. മെഡിക്കൽ സംഘങ്ങളുടെ സേവനം ക്യാമ്പുകളിൽ ഉറപ്പാക്കി. തകർന്ന വൈദ്യുതി ലൈനുകൾ പുനസ്ഥാപിക്കാൻ കെഎസ്ഇബി പ്രവർത്തിച്ചുവരുന്നു. ആവശ്യമെങ്കിൽ രക്ഷാപ്രവർത്തനത്തിന് കേന്ദ്രസേനയും സജ്ജമാണ്. 
പമ്പാനദിയിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് സമീപപ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായും മാത്യു ടി തോമസ് പറഞ്ഞു. ആന്റോ ആന്റണി എംപി, വീണാ ജോർജ് എംഎൽഎ, നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ, സബ് കലക്ടർ വിനയ് ഗോയൽ, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ, തഹസീൽദാർ ശ്രീകുമാർ എന്നിവർ പങ്കെടുത്തു. തദ്ദേശഭരണസ്ഥാപന അധ്യക്ഷൻമാരും സെക്രട്ടറിമാരും ഉദ്യോഗസ്ഥരും യോഗത്തിലുണ്ടായി. 
 
 
 
പ്രധാന വാർത്തകൾ
 Top