22 August Thursday
പ്ലാന്റേഷൻ കോർപ്പറേഷൻ എംപ്ലോയീസ് സംഘം

എൽഡിഎഫ‌് പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019

 കൊടുമൺ

പ്ലാന്റേഷൻ കോർപ്പറേഷൻ എംപ്ലോയീസ് സഹകരണ സംഘം തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷം നേതൃത്വം നൽകിയ പാനലിലെ മുഴുവൻ പേരും വിജയിച്ചു. സി ജെ രാജ്, ആർ ശശികുമാർ,വി സുജനൻ, സുരേഷ് ബാബു, പി വി ജാനമ്മ, എസ് മിനിമോൾ സത്യൻ, കെ ടി വിജയൻ,സജി,പ്രഭ പി ബിനു, രാജേഷ് ടി നായർ എന്നിവരാണ‌് പതിനൊന്നംഗ ഡയറക്ടർ ബോർഡിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്.ഇതിൽ മുന്ന്  മെമ്പർമാർ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടവരാണ്. കഴിഞ്ഞ അഞ്ചു വർഷം യുഡിഎഫ് ഭരണം നടത്തിയിരുന്ന സംഘമാണിത്. വൻ വിജയത്തെത്തുടർന്ന് കൊടുമൺ ചന്ദനപ്പള്ളി എസ്റ്റേറ്റുകളിൽ തൊഴിലാളികൾ ആഹ്ലാദ പ്രകടനവും യോഗവും നടത്തി.കോരുവിളയിൽ ചേർന്ന യോഗത്തിൽ പ്രൊഫ.കെ മോഹൻകുമാർ, ഇളമണ്ണൂർ രവി, കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top