24 August Saturday

സമൂഹത്തിന്റെ വളർച്ചയിൽ പ്രധാന പങ്ക് പൊലീസിന‌്: മന്ത്രി സി രവീന്ദ്രനാഥ്

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019

 അടൂർ

സമൂഹത്തിന്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്നത് പൊലീസാണെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്.പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുപ്പതാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയുടെ ചിന്തയെ ഉണർത്തുന്നതിലൂടെ സമൂഹത്തിൽ വളർച്ചയുണ്ടാക്കാൻ കഴിയും. വായന എന്നത് വളർച്ചയുടെ ഏറ്റവും വലിയ ഉദാഹരണമാണ‌്. വായന മരിക്കുമ്പോൾ വളർച്ച മുരടിക്കും.
പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് നിയന്ത്രിക്കുന്നത് മാത്രമല്ല സമാധനമുള്ള സമൂഹത്തെ സൃഷ്ടിക്കാനും പൊലീസിനേ കഴിയുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. ക്ലാസ് റൂമിൽ ഒരു ഗ്രന്ഥശാല പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. 
ജില്ലാ പ്രസിഡന്റ് എസ് നൂഅമാൻ അദ്ധ്യക്ഷനായി. അഡ്വ.കെ.അനന്തഗോപൻ, ഡിവൈസ്പിമാരായ ആർ സുധാകരൻ പിള്ള, ജെ ഉമേഷ്, കെ സജീവ്, ആംഡ് ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റ് വി സുരേഷ് ബാബു, പൊലീസ് വെൽഫയർ പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് തോമസ് ജോൺ, അസോസിയേഷൻ ഭാരവാഹികളായ സി ആർ ബിജു, ഔസേപ്പ്, ജി ജയചന്ദ്രൻ,ജി രാജു, കെ എസ് അജി, ഇ.നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു.പ്രതിനിധി സമ്മേളനം ജില്ലാ പൊലീസ് മേധാവി ജി ജയദേവ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എസ് നൂഅമാൻ അദ്ധ്യക്ഷനായി. ജില്ലാ അഡീഷണൽ പൊലീസ് സൂപ്രണ്ട് എസ് ശിവ പ്രസാദ്‌, ഡിവൈഎസ്പിമാരായ ആർ ജോസ്, ജവഹർ ജനാർദ്ദ്, പ്രദീപ് കുമാർ, ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡി കെ പ്രിഥ്വിരാജ്, അസോസിയേഷൻ ഭാരവാഹികളായ കെ എസ് അജി, സി മധു, സി കെ ഹരികുമാർ എന്നിവർ എന്നിവർ സംസാരിച്ചു.സംഘടനാ റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി സി ആർ ബിജുവും, പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി ജി ജയചന്ദ്രനും, പ്രമേയം ജോയിന്റ് സെക്രട്ടറി എം കെ അശോകനും അവതരിപ്പിച്ചു.
 
പ്രധാന വാർത്തകൾ
 Top