15 December Sunday

തിരുവല്ല എംപ്ലോയീസ്‌ ബാങ്കിന്‌ സംസ്ഥാന പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019

 തിരുവല്ല

തിരുവല്ല ഗവ. എംപ്ലോയീസ്‌ കോ‐ ഓപ്പറേറ്റീവ്‌ ബാങ്കിന്‌ സംസ്ഥാന പുരസ്‌കാരം. 2017‐18 വർഷം മികച്ച പ്രവർത്തനം കാഴ്‌ചവച്ച എംപ്ലോയീസ്‌ ബാങ്ക്‌ എന്ന നിലയിലാണ്‌ ഒന്നാം സ്ഥാനം ലഭിച്ചത്‌. എറണാകുളത്ത്‌ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ ആർ പ്രവീൺ, മുൻ പ്രസിഡന്റ്‌ ആർ സൈലേഷ്‌കുമാർ, സെക്രട്ടറി ഡി പ്രസന്നൻ, ഭരണസമിതിയംഗങ്ങളായ അജി എസ്‌ കുമാർ, ആർ രാജേഷ്‌ എന്നിവരുടെ നേതൃത്വത്തിൽ പുരസ്‌കാരം ഏറ്റുവാങ്ങി. 
ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്കിൽ 6000ൽപ്പരം അംഗങ്ങളാണുള്ളത്‌. എല്ലാ വർഷവും മുടങ്ങാതെ അംഗങ്ങൾക്ക്‌ ഡിവിഡന്റ്‌ കൊടുത്തുവരുന്നു. ബാങ്ക്‌ ക്ലാസ്‌ വൺ സ്‌പെഷ്യൽ ഗ്രേഡിലും ഓഡിറ്റ്‌ ക്ലാസിഫിക്കേഷൻ എയുമാണ്‌. ഇതര ബാങ്കുകളേക്കാൾ വായ്‌പകൾക്ക്‌ പലിശ കുറവാണ്‌. 25 ലക്ഷം രൂപവരെ വായ്‌പ കൊടുക്കുന്നു. വായ്‌പ എടുത്ത്‌ മരിച്ചുപോയാൽ സർക്കാരിന്റെ ഒന്നര ലക്ഷം രൂപ റിസ്‌ക്‌ ഫണ്ട്‌ കൂടാതെ ബാങ്ക്‌ സ്വന്തമായി നടപ്പിലാക്കിയ ഒരുലക്ഷം രൂപയുടെ റിസ്‌ക്‌ ഫണ്ട്‌ ആനുകൂല്യവും നൽകുന്നു. ബാങ്കിന്റെ സിൽവർ ജൂബിലി ഹാൾ മിതമായ വാടകയ്‌ക്ക്‌ നൽകുന്നു. 
സാമൂഹ്യ ഇടപെടലിന്റെ ഭാഗമായി തിരുവല്ല ഗവ. ആശുപത്രിയിലേക്ക്‌ ഓപ്പറേഷൻ ലൈറ്റുകൾ, വാട്ടർ കളർ, കസേരകൾ, ടിവി എന്നിവ വാങ്ങി നൽകിയിരുന്നു. വള്ളംകുളം ഗവ. യുപിഎസ്‌ സ്‌മാർട്ട്‌ ക്ലാസാക്കി. നിർധന രോഗികൾക്ക്‌ സാന്പത്തിക സഹായം നൽകുന്നു. പ്രളയക്കെടുതിയിൽ വീട്‌ നഷ്‌ടപ്പെട്ടവർക്ക്‌ ധനസഹായവും ഭക്ഷ്യവസ്‌തുക്കളും വിതരണം ചെയ്‌തതായും ഭാരവാഹികൾ അറിയിച്ചു. 
 
 
പ്രധാന വാർത്തകൾ
 Top