24 August Saturday

വടക്കേക്കരയിൽ വളർത്തുപോത്തിനെ പുലി പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019

 ചിറ്റാർ

മീൻകുഴി വടക്കേക്കരയിൽ പുലിയിറങ്ങി വളർത്തുപോത്തിനെ കൊന്നു തിന്നു.തടത്തിൽ സലീമിന്റെ പോത്തിനെയാണ് കൊന്നത്.
ചൊവ്വാഴ‌്ച വൈകുന്നേരം പോത്തിന് തീറ്റ കൊടുത്ത ശേഷം ചിറ്റാറിലുള്ള ബന്ധുവീട്ടിൽ കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ സലീമും കുടുംബവും പോയിരുന്നു. വീടിന് തൊട്ടടുത്തായി പോത്തിനെ കെട്ടിയിട്ടാണ് ഇവർ പോയത്.ബുധനാഴ‌്ച രാവിലെ വീണ്ടും തീറ്റ നൽകാനായി ചെന്നപ്പോഴാണ് പോത്ത് ചത്ത നിലയിൽ കാണപ്പെട്ടത്.
പോത്തിന്റെ തുട, വയർ ഭാഗങ്ങൾ പുലി തിന്നിട്ടുണ്ട്.ഈ പ്രദേശത്തിന് സമീപമാണ് കുളങ്ങര വാലി. രണ്ടാഴ‌്ച മുമ്പ് ഇവിടെ പുലി ഇറങ്ങി വളർത്തുനായ്ക്കളെ പിടിച്ചിരുന്നു.പ്രദേശത്ത് ക്യാമറ സ്ഥാപിക്കുക മാത്രമാണ് വനം വകുപ്പ് ചെയ്തത്. പുലിക്കൂട് സ്ഥാപിച്ചെങ്കിൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളു. വനപാലകർ സ്ഥലത്ത് എത്തി. ചിറ്റാർ വെറ്ററിനറി ഡോക്ടർ രാജേഷ് നായർ പോസ്റ്റ്മോർട്ടം നടത്തി.
 
 ചിറ്റാർ,വളർത്തുപോത്ത്‌,പുലി
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top