14 June Monday

വിമാനത്താവളം നിർമാണം ഉടൻ 
ആരംഭിക്കണമെന്ന്‌ എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021
റാന്നി
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമാണം ഉടൻ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. ഏറ്റവും കൂടുതൽ പ്രവാസികൾ താമസിക്കുന്ന മധ്യതിരുവിതാംകൂറിൽ വിമാനത്താവളത്തിന്റെ ആവശ്യം വളരെ വലുതാണ്. നാലും അഞ്ചും മണിക്കൂർ യാത്ര  ചെയ്താണ് പ്രവാസികൾ വീടുകളിൽ നിന്നും വിമാനത്താവളങ്ങളിൽ എത്തുന്നത്. ഏറ്റവും ചുരുങ്ങിയ കാലയളവിൽ ഏറ്റവും കൂടുതൽ തീർഥാടകർ എത്തുന്ന ശബരിമലയ്ക്കും ഇത് ഏറെ പ്രയോജനം ചെയ്യുന്നു. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ കൺവൻഷൻ ആയ മാരാമൺ കൺവൻഷനും ചെറുകോൽപ്പുഴ കൺവൻഷനും ഇത് വളരെ പ്രയോജനപ്പെടും.
മധ്യ തിരുവിതാംകൂറിൻറെ ടൂറിസം വളർച്ചയ്ക്കും വ്യാവസായിക വളർച്ചക്കും ഇത് മുതൽക്കൂട്ടാകും. മധ്യതിരുവിതാംകൂറിലെ മുഖച്ഛായ തന്നെ മാറ്റാൻ പുതിയ വിമാനത്താവളത്തിനാകും. ഇതെല്ലാം കണക്കിലെടുത്ത് വിമാനത്താവളം എത്രയും വേഗം പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് എംഎൽഎ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top