06 August Friday

ആർഎസ്‌എസ്‌- ആക്രമണം; 
പെരുനാട്ടിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021
ചിറ്റാർ
പെരുനാട് മാടമണ്ണിൽ സിപിഐ എം പ്രവർത്തകൻ സിജു താമരശ്ശേരിയെ വധിക്കാൻ ശ്രമിച്ച ആർഎസ്എസ്, ബിജെപി സാമൂഹ്യവിരുദ്ധരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുനാട്ടിൽ പ്രതിഷേധ കൂട്ടായ്മ നടന്നു.  24 ബ്രാഞ്ചുകളിലായി 30 കേന്ദ്രങ്ങളിൽ വ്യാഴാഴ്ച വൈകിട്ട് അഞ്ചിന്‌ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ കൂട്ടായ്മ നടന്നു.
മാടമണ്ണിൽ ഏരിയ സെക്രട്ടറി എസ് ഹരിദാസ്, മഠത്തുംമൂഴി വലിയപാലത്ത്‌ ജില്ലാ കമ്മിറ്റിയംഗം പി എസ് മോഹനൻ, പെരുനാട് അമ്പലം റോബിൻ കെ തോമസ്, ളാഹ കെ എസ് ഗോപി, പെരുനാട് മാർക്കറ്റ്  അഡ്വ. വി ജി സുരേഷ്, പുവത്തുംമൂട്  ഗിരിജ മധു, മാമ്പാറ രാധാ പ്രസന്നൻ, ഉദയ ബ്രാഞ്ച് പി കെ അനിൽകുമാർ എന്നിവർ  ഉദ്ഘാടനം ചെയ്തു.
തിങ്കളാഴ്ച രാത്രിയിലാണ് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മനീഷിന്റെ നേതൃത്വത്തിൽ ആർഎസ്എസ്, ബി ജെ പി പ്രവർത്തകർ സിജുവിനെ വധിക്കാൻ ശ്രമിച്ചത്. സിജു റാന്നി താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top