18 June Tuesday

ചെത്തോംകര -അത്തിക്കയം റോഡ് നിർമാണോദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019

 റാന്നി

അന്താരാഷ്ട്ര നിലവാരത്തിൽ പുനരുദ്ധരിക്കുന്ന ചെത്തോംകര - അത്തിക്കയം റോഡിന്റെ നിർമ്മാണോദ്ഘാടനം  വൈദ്യുതി മന്ത്രി എം എം മണി നിർവഹിച്ചു.  റോഡ് വികസനത്തിൽ എന്തുവന്നാലും സർക്കാർ കുലുങ്ങുകയില്ല. 
എൻഎച്ചിന്റെ നിർമാണം അതിന് ഉദാഹരണമാണ്. മേധാപട്കറും പത്രക്കാരും എതിർപ്പുമായി വന്നിട്ടും പിണറായി സർക്കാർ ലക്ഷ്യവുമായി മുമ്പോട്ടു പോവുക തന്നെ ചെയ്തു. 
എല്ലാം നന്നായി പോകണം എന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ്  ശബരിമലയ്ക്കും ദേവസ്വംബോർഡിനും  സർക്കാർ പണം മാറ്റിവെച്ചത്.  ശബരിമല സംരക്ഷണത്തിന് പേരിൽ ഇറങ്ങിത്തിരിച്ചവർ ശബരിമലയ തകർക്കാനാണ് ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു. രാജു ഏബ്രഹാം എംഎൽഎ അധ്യക്ഷനായി.  പഞ്ചായത്ത് പ്രസിഡന്റ് മോഹൻരാജ് ജേക്കബ്, എക്സിക്യൂട്ടീവ് എൻജിനിയർ അനിൽകുമാർ, അസി.എക്സി. എൻജിനിയർ ശ്രീലത, അസി. എൻജിനീയർ സലിംകുമാർ, മാത്തുക്കുട്ടി ജോർജ്,  അനീഷ് കുമാർ എന്നിവർ സംസാരിച്ചു
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top