19 August Monday

പെരുനാട് ‐ അത്തിക്കയം റോഡ് ഉദ്‌ഘാടനം

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019

ചിറ്റാർ

ബിഎം ബിസി സാങ്കേതിക വിദ്യയിൽ നിർമ്മാണം പൂർത്തീകരിച്ച പെരുനാട് അത്തിക്കയം റോഡ് വൈദ്യുതി മന്ത്രി എം എം മണി  ഉദ്ഘാടനം നിർവ്വഹിച്ചു. രാജു ഏബ്രഹാം എംഎൽഎ അധ്യക്ഷനായി. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു, നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് മോഹൻരാജ് ജേക്കബ്, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ സജി,  സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് ഹരിദാസ്, പി എസ് മോഹനൻ, സിപിഐ എം പെരുനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.വി ജി സുരേഷ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.ചിഞ്ചു അനിൽ, പെരുനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജു ശ്രീധർ, അനിൽകുമാർ എന്നിവർ സംസാരിച്ചു. 92 കോടി രൂപ മുടക്കിയാണ് റോഡ് നിർമ്മിച്ചിട്ടുള്ളത്. നീളം കൂട്ടിയകലുങ്കുകളും  നീർച്ചാലുകളും നിർമ്മിച്ച് ദിശാ സൂചകങ്ങളും സ്ഥാപിച്ചു.

 

 

പ്രധാന വാർത്തകൾ
 Top