21 August Wednesday
യുവജന ശൃംഖല: ആവേശമായി പ്രചാരണ ജാഥ

ഡിവൈഎഫ‌്ഐ നാളെ നഗരസഭ ഓഫീസ‌് ഉപരോധിക്കും

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

ഡിവൈഎഫ‌്ഐ പ്രചാരണ ജാഥയുടെ സമാപന സമ്മേളനം വീണാ ജോർജ്‌ എംഎൽഎ നിർവഹിക്കുന്നു

 പത്തനംതിട്ട

സംസ്ഥാന സർക്കാർ അനുവദിച്ച 50 കോടി രൂപയുടെ രാജ്യാന്തര നിലവാരത്തിലുള്ള ജില്ലാ സ‌്റ്റേഡിയം അട്ടിമറിച്ച നഗരസഭ ഭരണ നേതൃത്വത്തിന്റെയും യുഡിഎഫിന്റെയും നടപടിയിൽ പ്രതിഷേധിച്ച‌് ഡിവൈഎഫ‌്ഐ 12ന‌് നടത്തുന്ന യുവജന ശൃംഖലയുടെ ഭാഗമായി പ്രചാരണ ജാഥ സംഘടിപ്പിച്ചു. കായിക താരങ്ങളും കായിക പ്രേമികളും പരിശീലകരും ഉൾപ്പെടെ സമൂഹത്തിന്റെ നാനാ തുറയിലുള്ളവർ ജാഥയോടൊപ്പവും സ്വീകരിക്കാനും എത്തിയിരുന്നു.
 
 ഡിവൈഎഫ‌്ഐ ജില്ലാ പ്രസിഡന്റ‌് സംഗേഷ‌് ജി നായർ ക്യാപ‌്റ്റനായ പ്രചാരണ ജാഥ ഞായറാഴ്ച രാവിലെ  മലയാലപ്പുഴ നിന്നാണ‌് പ്രചാരണം ആരംഭിച്ചത‌്. ഡിവൈഎഫ‌്ഐ സംസ്ഥാന വൈസ‌് പ്രസിഡന്റ‌് അഡ്വ. കെ യു ജനീഷ‌്കുമാർ ഉദ‌്ഘാടനംചെയ‌്തു. അജേഷ‌്കുമാർ അധ്യക്ഷനായി. ശ്രീഹരിബോസ‌് സ്വാഗതം പറഞ്ഞു. വി മുരളീധരൻ, മലയാലപ്പുഴ മോഹനൻ എന്നിവർ സംസാരിച്ചു. മൈലപ്ര, പ്രമാടം, വള്ളിക്കോട‌്, ഓമല്ലൂർ, ചെന്നീർക്കര, ഇലന്തൂർ, നാരങ്ങാനം എന്നീ പഞ്ചായത്തുകളിലും പത്തനംതിട്ട നഗരസഭ പ്രദേശത്തെ വിവിധ പ്രദേശങ്ങളിലും പര്യടനം നടത്തി. ജാഥ മാനേജർ ആർ ഹരീഷ‌്, വൈസ‌് ക്യാപറ്റന്മാരായ എം അനീഷ‌്കുമാർ, അനീഷ‌് വിശ്വനാഥ‌്, അൻസിൽ അഹമ്മദ‌്, ഡിവൈഎഫ‌്ഐ ജില്ലാ കമ്മിറ്റിയംഗം സി സുമേഷ‌്, കോന്നി ബ്ലോക്ക‌് പ്രസിഡന്റ‌് വി ശിവകുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. 
  ഐസ്‌ സ്കേറ്റിങ് അന്തർദേശിയ താരം അഭിജിത്ത് അമൽരാജ്, വോളിബോൾ സംസ്ഥാന താരം വിഷ്ണു കുമാർ, സ്കൂൾ കായികമേളയിൽ ട്രിപ്പിൾ ജംപിൽ സിൽവർ മെഡൽ ജേതാവ് ആദിത്യൻ സി ബിനു, ഡിസ്കസ് ത്രോ ഷോട്ട്പുട്ട് താരം പി എസ് അജിനാസ്, മഹാത്മാഗാന്ധി സർവകലാശാല കായിക മേളയിൽ  ഒന്നാംസ്ഥാനം ജേതാവ് അക്ഷയ ചന്ദ്രൻ, സോഫ്റ്റ് ബോൾ ദേശീയ താരങ്ങളായ അന്നമ്മ ഫിലിപ്പ്, സൂസൻ കോശി, പി എസ് അഞ്ജലി എന്നിവർ ജാഥയിൽ അംഗങ്ങളായിരുന്നു. ഇവർക്ക‌് വിവിധയിടങ്ങളിൽ സ്വീകരണം നൽകി. 
ലോക മാസ‌്റ്റേഴ‌്സ‌് അത‌്‌ലറ്റിൽ പങ്കെടുത്ത റെജിൻ വർഗീസ‌്, ജൂനിയർ കായികമേളയിലെ മെഡൽ ജേതാവ‌് ജസ‌്റ്റീന മേരി ജേക്കബ‌്, സംസ്ഥാന കായികമേളയിൽ റസ‌്‌ലിങ‌്, ജൂഡോ, വോളിബോൾ എന്നിവയിലെ മെഡൽ ജേതാവ‌് ഇവാ സാറാ ജോസഫ‌്, സംസ്ഥാന മാസ‌്റ്റേഴ‌്‌സ‌് മീറ്റിലെ വെങ്കലം ജേതാവ‌് ജേക്കബ‌് ജോൺ, എംജി സർവകലാശാല ഷോട്ട‌്പുട്ട‌് താരം അക്ഷയ‌് ചന്ദ്രൻ, വോള‌ി ബോൾ മുൻ ജില്ലാ സെക്രട്ടറി ശാന്തൻ മലയാലപ്പുഴ, സംസ്ഥാന സ‌്കൂൾ കായികമേളയിൽ ഓട്ടത്തിന‌് വെങ്കലം നേടിയ ഏബൽ എന്നിവർ ഇലന്തൂരിലെ സ്വീകരണ കേന്ദ്രത്തിൽ പങ്കെടുത്തിരുന്നു. ജാഥ വൈകിട്ട‌് പത്തനംതിട്ടയിൽ സമാപിച്ചു. വീണാ ജോർജ‌് എംഎൽഎ ഉദ‌്ഘാടനംചെയ‌്തു. സൂരജ‌് എസ‌് പിള്ള അധ്യക്ഷനായി. റോബിൻ വി ജോൺ സ്വാഗതം പറഞ്ഞു. ഡിവൈഎഫ‌്ഐ ജില്ലാ സെക്രട്ടറി പി ബി സതീഷ‌്കുമാർ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ആർ മനു എന്നിവർ സംസാരിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top