22 October Tuesday

മാടമൺ ശ്രീനാരായണ കൺവൻഷൻ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

 ചിറ്റാർ

മാടമൺ ശ്രീനാരായണ കൺവൻഷൻ സമാപിച്ചു.
കൺവൻഷൻ നഗറിൽ നിർമ്മിച്ച പന്തൽ കനത്ത മഴയിൽ ശനിയാഴ്ച്ച വൈകിട്ട് തകർന്നു വീണതിനാൽ ഇത്തവണ സമാപന സമ്മേളനം പെരുനാട് ശബരിമല ഇടത്താവളത്തിലാണ് നടന്നത്.
സമാപന സമ്മേളനം  വനം മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു.
എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് അധ്യക്ഷനായി. രാജുഏബ്രഹാം എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, പിന്നോക്ക വികസന കോർപ്പറേഷൻ അംഗം എ പി ജയൻ, എസ്എൻഡിപി യോഗം കൗൺസിലർ ടി പി സുന്ദരേശൻ, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ സജി, മുൻ പ്രസിഡന്റ് പി എസ് മോഹനൻ, റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം ചിഞ്ചു അനിൽ തുടങ്ങിയവർ സംസാരിച്ചു.
റാന്നി യൂണിയൻ കൺവീനർ കെ പത്മകുമാർ സ്വാഗതവും അഡ്മിസ്ട്രേറ്റീവ് കമ്മിറ്റി അംഗം എം എസ് ബിജുകുമാർ നന്ദിയും പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top