19 October Saturday

മികച്ച ഭൂരിപക്ഷം സർക്കാരിനുള്ള നന്ദിയാകും: പന്ന്യൻ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

 

 
കോന്നി
നവോത്ഥാന നായകർ പകർന്നു നൽകിയ നേരിന്റെ സന്ദേശം ഉയർത്തി സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നടത്തി മുന്നേറുന്ന സർക്കാരിന് അഡ്വ.ജനീഷ് കുമാറിന് മികച്ച ഭൂരിപക്ഷമൊരുക്കി നന്ദി രേഖപെടുത്തണമെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സീതത്തോട്ടിലെ തെരഞ്ഞെടുപ്പു യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ വർഗീയ അജണ്ടയ്ക്ക് പ്രതിരോധം തീർക്കാതെ മൃദുവർഗീയ അജണ്ടയുമായി പോകുന്ന കോൺഗ്രസും നാശത്തിന്റെ വക്കിൽ എത്തിയിരിക്കുന്നു. വർഗീയത ആപത്താണ്. മതംപറഞ്ഞ് രാജ്യം ഭരിക്കുന്നവർ റിസർവ്വ് ബാങ്കിന്റെ കരുതൽ ധനംകവരാൻ തുടങ്ങിയിരിക്കുന്നു.
കർഷകന്റെ അധ്വാനത്തിന് വില നൽക്കാത്ത ഭാരത സർക്കാർ അവരെ ആത്മഹത്യയിലേക്ക് തള്ളുന്നു.യുഡിഎഫ് ഉപേക്ഷിച്ച പദ്ധതികൾ എല്ലാം ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന സർക്കാരിന് അംഗീകാരമേകാൻ നമുക്ക് ജനീഷ് കുമാറിനെ വിജയിപ്പിമെന്നും പന്ന്യൻ പറഞ്ഞു.
സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ മുഹമ്മദ് അധ്യക്ഷയായി. സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ, സിപിഐ എം പെരുനാട് ഏരിയാ സെക്രട്ടറി എസ് ഹരിദാസ്, നിഷാന്ത് വി ചന്ദ്രൻ,മുഹമ്മദ് അഫ്സൽ, ഗിരിജാ മധു, ജോബി ടി ഈശോ, പി ആർ പ്രമോദ്, പി ജെ തോമസ്, സി വി രാഹുൽ എന്നിവർ സംസാരിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top