13 November Wednesday

പണിമുടക്ക്‌ വിജയിപ്പിക്കുക: കെഎസ്‌ഇബി വർക്കേഴ്‌സ്‌ അസോ.

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

 പത്തനംതിട്ട

കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ജനുവരി എട്ടിന്‌ നടത്തുന്ന പണിമുടക്ക്‌ വിജയിപ്പിക്കാൻ കെഎസ്‌ഇബി വർക്കേഴ്‌സ്‌ അസോസിയേഷൻ (സിഐടിയു) ജില്ലാ പ്രവർത്തകയോഗം ആഹ്വാനം ചെയ്‌തു.  സംസ്ഥാന ജനറൽ സെക്രട്ടറി കെ ജയപ്രകാശ്‌ യോഗം ഉദ്‌ഘാടനം ചെയ്‌തു. ഇടമൺ–-കൊച്ചി പവർഹൈവേ പൂർത്തീകരിച്ച എൽഡിഎഫ്‌ സർക്കാരിനെ യോഗം അഭിനന്ദിച്ചു. ഇതിന്‌ നേതൃത്വം നൽകിയ വൈദ്യുതിമന്ത്രി എം എം മണിയെ യോഗം അനുമോദിച്ചു. കെ ആർ വേണുഗോപാൽ അധ്യക്ഷനായി. പി പി തമ്പിക്കുട്ടി എം കെ ഗിരീഷ്‌ എന്നിവർ മന്ത്രി എം എം മണിയെ പൊന്നാടയണിയിച്ചു. ജെ ബിജു, സ്‌റ്റാൻലി ജോസഫ്‌, ബിജു തങ്കപ്പൻ എന്നിവർ സംസാരിച്ചു. എസ്‌ പ്രകാശ്‌ സ്വാഗതവും ടി ഷാജി നന്ദിയും പറഞ്ഞു. 
 
 
പ്രധാന വാർത്തകൾ
 Top