18 October Friday

ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ വൻമുന്നേറ്റം: മന്ത്രി കെ രാജു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019

കടമ്പനാട് മപഞ്ചായത്തിലെ നെല്ലിമുകളില്‍ നിര്‍മിച്ച ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനം വനം മന്ത്രി അഡ്വ. കെ രാജു നിർവഹിക്കുന്നു

 അടൂർ 

ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ വലിയ മുന്നേറ്റമാണ് കഴിഞ്ഞ മൂന്നു വർഷം സംസ്ഥാനം കൈവരിച്ചതെന്ന് വനം, മൃഗസംരക്ഷണ മന്ത്രി കെ രാജു പറഞ്ഞു. കടമ്പനാട് ഗ്രാമപഞ്ചായത്തിലെ നെല്ലിമുകളിൽ ചിറ്റയം ഗോപകുമാർ എംഎൽഎയുടെ ആസ്‌തിവികസന ഫണ്ടിൽനിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച്‌ നിർമിച്ച ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. 
പൊതുജനാരോഗ്യ കേന്ദ്രങ്ങൾ മികച്ചതാക്കുന്നതിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചു. വളരെ മെച്ചപ്പെട്ട സേവനം ജനങ്ങൾക്ക് ലഭ്യമാക്കാൻ കുടുംബക്ഷേമ കേന്ദ്രങ്ങളിലൂടെ കഴിയുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തും വലിയ നേട്ടം കൈവരിക്കാൻ കഴിഞ്ഞു. സർക്കാർ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിച്ചു. എട്ടാം ക്ലാസ് മുതൽ 12 ക്ലാസ് വരെ ക്ലാസ് മുറികൾ ഹൈടെക്കാക്കി. സംസ്ഥാനത്ത് 50,000 ക്ലാസ്‌മുറികളെ ഹൈടെക്കാക്കി. ഈ വർഷം സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും എൽപി, യുപി ക്ലാസ് മുറികളെ ഹൈടെക്കാക്കും. ഗ്രാമപ്രദേശങ്ങളിൽ പാവപ്പെട്ടവരുടെ മക്കൾക്ക് ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. വരൾച്ച, 2018 ലെ പ്രളയം, നിപ്പ രോഗബാധ, 2019ലെ പ്രളയം ഉൾപ്പെടെ നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു. 
ചിറ്റയം ഗോപകുമാർ എംഎൽഎ അധ്യക്ഷനായി.  കടമ്പനാട്പഞ്ചായത്ത് പ്രസിഡന്റ് എ ആർ  അജീഷ്‌കുമാർ, ജില്ലാ പഞ്ചായത്തംഗം ടി മുരുകേഷ്,  എസ്‌ രാധാകൃഷ്ണൻ,  പി സരസ്വതിയമ്മ,  പി ലീന, മോനി കുഞ്ഞുമോൻ,  സതി,  എ പി ജയൻ, ആർ സുരേഷ് കുമാർ,  സുജാത, എൻ ശ്രീധരൻ, ജി കുട്ടപ്പൻ,  ട്രീസാലിൻ തുടങ്ങിയവർ പങ്കെടുത്തു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top