21 September Monday

ദേശീയ പ്രക്ഷോഭം: സേവ്‌ ഇന്ത്യ ദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020

 പത്തനംതിട്ട

ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സംയുക്ത ട്രേഡ്‌യൂണിയന്റെയും കർഷക–- കർഷകത്തൊഴിലാളി സംഘടനകളുടെയും ആഭിമുഖ്യത്തിൽ സേവ്‌ ഇന്ത്യ ദിനം ആചരിച്ചു. 
പൊതുമേഖല സ്വകാര്യവൽക്കരിക്കരുത്, പതിറ്റാണ്ടുകളിലെ സമരങ്ങളിലൂടെ നേടിയെടുത്ത തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കരുത്, രാജ്യത്തിന്റെ സമ്പത്ത്‌ മുഴുവനും അഭ്യന്തര വിദേശ കുത്തകൾക്ക് വിറ്റുതുലക്കുന്ന നടപടികളിൽനിന്ന്‌ കേന്ദ്ര സർക്കാർ പിന്മാറുക, പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവ് പിൻവലിക്കുക തുടങ്ങി മുദ്രാവാക്യങ്ങളുയർത്തിയാണ്‌ സമരം. ചുരുങ്ങിയ പങ്കാളിത്തത്തോടെ കുടുംബങ്ങൾ കേന്ദ്രീകരിച്ചും പൊതുസ്ഥലങ്ങൾ ഒഴിവാക്കിയുമാണ്‌ സമരം നടത്തിയത്‌.
പത്തനംതിട്ടയിൽ സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌  കെ ജെ തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു. നേതാക്കളായ അഡ്വ. കെ അനന്തഗോപൻ, അഡ്വ. ഓമല്ലൂർ ശങ്കരൻ, കെ സി രാജഗോപാലൻ, എൻ സജികുമാർ, ആർ തുളസീധരൻപിള്ള, എം വി സഞ്‌ജു, പ്രൊഫ. കെ മോഹൻകുമാർ, ബേബി ഓമല്ലൂർ എന്നിവർ പങ്കെടുത്തു.
അടൂരിൽ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി സി രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. സി അജി അധ്യക്ഷനായി. ചിറ്റാർ മാർക്കറ്റിൽ കെഎസ്‌കെടിയു ജില്ലാ ട്രഷറർ എം എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി കെ റോയി അധ്യക്ഷനായി. പത്തനംതിട്ടയിൽ സിഐടിയു ഏരിയ പ്രസിഡന്റ്‌ കെ അനിൽ കുമാർ ഉദ്‌ഘാടനം ചെയ്തു.  അഡ്വ. അബ്ദുൽ മനാഫ് അധ്യക്ഷനായി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top