പത്തനംതിട്ട
ജില്ലയിൽ ഞായറാഴ്ച 30 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 62 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, ഏഴ് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 13 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയിൽ ഇതുവരെ ആകെ 1800 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 836 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇതുവരെ രണ്ടു പേർ മരണമടഞ്ഞു. ആകെ രോഗമുക്തരായവരുടെ എണ്ണം 1542 ആണ്.
വിദേശത്തുനിന്ന് വന്നവർ
ഖത്തറിൽ നിന്നും എത്തിയ റാന്നി- പെരുനാട്, മാമ്പാറ സ്വദേശിനി 58കാരി, സൗത്ത് ആഫ്രിക്കയിൽ നിന്നും എത്തിയ മലയാലപ്പുഴ സ്വദേശി 52കാരൻ, ദുബായിൽ നിന്നും എത്തിയ പ്രമാടം സ്വദേശി 34കാരൻ, തണ്ണിത്തോട് സ്വദേശി 28കാരൻ, ഇറാക്കിൽ നിന്നും എത്തിയ കൈപ്പട്ടൂർ സ്വദേശി 32കാരൻ, സൗദിയിൽ നിന്നും എത്തിയ ആറന്മുള സ്വദേശി 52കാരൻ, പൂഴിക്കാട് സ്വദേശി 29കാരൻ, സൗദിയിൽ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി 46കാരൻ, ദുബായിൽ നിന്നും എത്തിയ കടമ്മനിട്ട സ്വദേശി 42കാരൻ, സൗദിയിൽ നിന്നും എത്തിയ ചെന്നീർക്കര സ്വദേശി 69കാരൻ.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ
ശ്രീനഗറിൽ നിന്നും എത്തിയ തിരുവല്ല സ്വദേശി 46കാരൻ, ഹൈദരാബാദിൽ നിന്നും എത്തിയ നാരങ്ങാനം സ്വദേശി 27കാരൻ, തമിഴ്നാട്ടിൽ നിന്നും എത്തിയ വടശേരിക്കര സ്വദേശിനി 21കാരി, ഹൈദരാബാദിൽ നിന്നും എത്തിയ മാലക്കര സ്വദേശി 31കാരൻ, ആന്ധ്രപ്രദേശിൽ നിന്നും എത്തിയ തോന്നല്ലൂർ സ്വദേശി 27കാരൻ, ഡൽഹിയിൽ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശി 33കാരൻ, ബാംഗ്ലൂരിൽ നിന്നും എത്തിയ തുമ്പമൺ സ്വദേശി 47കാരൻ.
സമ്പർക്കം മുഖേന രോഗം ബാധിച്ചവർ
കുറ്റൂർ സ്വദേശി 60കാരൻ, ഇരവിപേരൂർ സ്വദേശി 30കാരൻ, കോന്നി എക്സൈസ് റേയ്ഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥ 42കാരി(മൂവരുടെയും സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല), മണ്ണാറകുളഞ്ഞി സ്വദേശിനി 32കാരി(പത്തനംതിട്ടയിലുളള സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയാണ്), എഴുമറ്റൂർ സ്വദേശി 42കാരൻ, കുറ്റൂർ സ്വദേശികളായ 43കാരൻ(ക്രിസ്തീയ പുരോഹിതൻ), 50കാരൻ, 13കാരൻ,14കാരൻ (നാല് പേരും മുൻപ് രോഗബാധിതനായ ക്രിസ്തീയ പുരോഹിതന്റെ സമ്പർക്കപ്പട്ടികയിൽ ഉളളതാണ്), അടൂർ സ്വദേശി 33കാരൻ(സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല), വെച്ചൂച്ചിറ സ്വദേശി 20 ദിവസം പ്രായമുളള ആൺകുട്ടി(മുൻപ് രോഗബാധിതയായ വ്യക്തിയുടെ മകൻ), പഴകുളം സ്വദേശി 42കാരൻ, പഴകുളം സ്വദേശിനി 37കാരി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..