17 September Tuesday

ഏതു സാഹചര്യവും നേരിടാൻ ജില്ല സജ്ജം: മന്ത്രി കെ രാജു

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019

 പത്തനംതിട്ട

മഴ ശക്തമായി തുടർന്നാൽ  ജില്ല ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് ജില്ലയുടെ ചുമതലയുള്ള വനം മന്ത്രി കെ രാജു പറഞ്ഞു. മഴക്കെടുതികളുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാതല അവലോകന യോഗത്തിൽ  സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ ഇതുവരെയുള്ള മുന്നൊരുക്കങ്ങൾ തൃപ്തികരമാണ്. കഴിഞ്ഞ വർഷം ഉണ്ടായ മഹാപ്രളയത്തെ നേരിട്ടതിന്റെയും അതിജീവിച്ചതിന്റെയും അനുഭവം  ജില്ലയ്ക്കുണ്ട്.  ജില്ലാ/താലൂക്ക് തല കൺട്രോൾ റൂമുകൾക്ക് പുറമേ ക്യാമ്പുകൾ പ്രവർത്തിക്കുന്നതും മഴക്കെടുതികൾ രൂക്ഷമായതുമായ വില്ലേജുകൾ കേന്ദ്രീകരിച്ചും കൺട്രോൾ റൂമുകൾ തുറക്കും. ഓരോ ക്യാമ്പിലും  ഓരോ ഓഫീസർമാരെ ചുമതലപ്പെടുത്തും. ഈ ഓഫീസറാകും ക്യാമ്പുകളിലെ കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. ക്യാമ്പുകളിൽ ഭക്ഷണം, വെള്ളം, വൈദ്യസഹായം, വൈദ്യുതി എന്നിവ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ഈ ഉദ്യോഗസ്ഥനായിരിക്കും.
 
 
പ്രധാന വാർത്തകൾ
 Top