17 September Tuesday

മണ്ണടി, ചെങ്ങരൂർ ബാങ്കുകളിൽ എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019

 അടൂർ/മല്ലപ്പള്ളി

മണ്ണടി, ചെങ്ങരൂർ സഹകരണ ബാങ്കുകളിൽ വെള്ളിയാഴ്‌ച നടത്തിയ ഭരണ സമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ ഉജ്വല വിജയം.
മണ്ണടിയിൽ പതിനൊന്നംഗ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 11 സീറ്റും ആയിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചത്.അഡ്വ. എസ് മനോജ്, എ മുഹമ്മദാലി, ജി മോഹനചന്ദ്രക്കുറുപ്പ്, ടി രാജൻ, ജി രാധാകൃഷ്ണൻ നായർ, എസ് ഷിബു എന്നിവർ ജനറൽ മണ്ഡലത്തിൽ നിന്നും കെ പത്മിനിയമ്മ, സരളാ പ്രസാദ്, എ ഷീജാബീവി എന്നിവർ വനിതാ സംവരണ മണ്ഡലത്തിൽ നിന്നും പി ശശിധരൻ പട്ടികജാതി സംവരണ മണ്ഡലത്തിൽ നിന്നും പി അനിരുദ്ധ പണിക്കർ നിക്ഷേപ മണ്ഡലത്തിൽ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
എൽ ഡി എഫ് നേതൃത്വത്തിൽ മണ്ണടി മുടിപ്പുരയിൽ ആഹ്ലാദ പ്രകടനം നടത്തി. ഭരണ സമിതിയുടെ ആദ്യ യോഗം ചേർന്ന് സിപിഐഎംലെ എസ് ഷിബുവിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു.
മല്ലപ്പള്ളി ചെങ്ങരൂർ സർവീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും ഇടതുപക്ഷം നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണി വിജയിച്ചു. ജെയിംസ് വർഗീസ്, നളിനാക്ഷൻ നായർ, എം കെ ബാബു, ബിജു ഈപ്പൻ, സി കെ മോഹനൻ നായർ, എം വി വർഗീസ്, പി വി വർഗീസ്, സാബു ജോസഫ്, ഉഷാ രാജൻ, ജെസി ചാക്കോ, ലെനി മാത്യു, വി കെ രാജേഷ്, ഷാജി സാം എന്നിവരാണ്  വിജയിച്ചത്.
 
 
പ്രധാന വാർത്തകൾ
 Top