12 August Wednesday

ബോധമറ്റ്‌ കിടന്ന വൃദ്ധക്ക് തുണയായി ജനമൈത്രി പൊലീസ്

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020

പന്തളം

ബോധരഹിതയായി റോഡിൽ കിടന്ന വൃദ്ധമാതാവിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് ഇലവുംതിട്ട ജനമൈത്രി പൊലീസ്. ഒറ്റക്ക് താമസിക്കുന്ന തവിട്ടപൊയ്കയിലെ സദാനന്ദപുരം സോമവല്ലി (75) പനി രൂക്ഷമായതിനെ തുടർന്ന്‌ ബോധംകെട്ട്‌ റോഡിൽ വീണു കിടക്കുന്നതായി അയൽവാസിയാണ് പൊലീസിനെ അറിയിക്കുന്നത്. കോവിഡ്- 19 കാലത്ത് നിരവധി അസുഖങ്ങൾ അലട്ടുന്ന മാതാവിനെ ആശുപത്രിയിലെത്തിക്കാൻ പെട്ടെന്നുതന്നെ പൊലീസെത്തി. എസ്എച്ച്ഒ എം ആർ സുരേഷിന്റെ നിർദേശപ്രകാരം ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത്, വളണ്ടിയർ അഭിരാം എന്നിവർ ചേർന്ന് സ്വകാര്യ വാഹനത്തിൽ ഇവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിയിൽ എത്തിച്ചു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top