20 August Tuesday

യൂത്ത‌് സ‌്ട്രീറ്റ‌്: സംസ്ഥാന ജാഥ ആഗസ‌്ത‌് 2ന‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019

 പത്തനംതിട്ട

സ്വാതന്ത്ര്യ ദിനത്തിൽ ഡിവൈഎഫ‌്ഐ സംഘടിപ്പിക്കുന്ന യൂത്ത‌് സ‌്ട്രീറ്റിന്റെ മുന്നോടിയായി സംസ്ഥാന പ്രസിഡന്റ‌് എസ‌് സതീഷ‌് നയിക്കുന്ന സംസ്ഥാന ജാഥക്ക‌് ആഗസ‌്ത‌് രണ്ടിന‌് ജില്ലയിൽ ആറ‌്  കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. സംസ്ഥാന ട്രഷറർ എസ‌് കെ സജീഷാണ‌് ജാഥ മാനേജർ. ‘വർഗീയത വേണ്ട, ജോലി മതി’ എന്ന മുദ്രാവാക്യമുയർത്തിയാണ‌് യൂത്ത‌് സട്രീറ്റ‌് സംഘടിപ്പിക്കുന്നത‌്.
 സ്വീകരണ പരിപാടിയുടെ വിജയത്തിനായുള്ള സംഘാടക സമിതി അടൂരിലും തിരുവല്ലയിലും രൂപീകരിച്ചു. അടൂരിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ആർ ഉണ്ണികൃഷ‌്ണപിള്ള ഉദ‌്ഘാടനം ചെയ‌്തു. ഡിവൈഎഫ‌്ഐ പന്തളം ബ്ലോക്ക‌് പ്രസിഡന്റ‌് എൻ സി അബീഷ‌് അധ്യക്ഷനായി. അടൂർ ബ്ലോക്ക‌് സെക്രട്ടറി ശ്രീനി എസ‌് മണ്ണടി സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ബി ഹർഷകുമാർ, അടൂർ ഏരിയ സെക്രട്ടറി അഡ്വ‌. എസ‌് മനോജ‌്, ഡിവൈഎഫ‌്ഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ആർ മനു, അടൂർ ബ്ലോക്ക‌് പ്രസിഡന്റ‌് മുഹമ്മദ‌് അനസ‌്, കെ ജി വാസുദേവൻ, ഡി രവീന്ദ്രൻ, കെ സാജൻ എന്നിവർ സംസാരിച്ചു. പി ബി ഹർഷകുമാർ (ചെയർമാൻ), ബി നിസാം (ജനറൽ കൺവീനർ) എന്നിവരെ സംഘാടക സമിതി ഭാരവാഹികളായി തെരഞ്ഞെടുത്തു.
  തിരുവല്ലയിൽ സംഘാടക സമിതി രൂപീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആർ സനൽകുമാർ ഉദ‌്ഘാടനംചെയ‌്തു. കെ വി മഹേഷ‌് അധ്യക്ഷനായി. ഒ ആർ അനൂപ‌് കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി പി ബി സതീഷ‌്കുമാർ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ആർ മനു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പ്രകാശ‌്ബാബു, എം സി അനീഷ‌്കുമാർ, ജില്ലാ കമ്മിറ്റിയംഗം ചന്ദ്രലേഖ എന്നിവർ സംസാരിച്ചു. അഡ്വ. ആർ സനൽകുമാർ (ചെയർമാൻ), അഡ്വ. ആർ മനു (ജനറൽ കൺവീനർ).
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top