23 August Friday

കേന്ദ്ര ബജറ്റ‌്: പ്രതിഷേധം വ്യാപകം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019

 പത്തനംതിട്ട

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിൽ പ്രതിഷേധിച്ച‌് സിപിഐ എം നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
  വള്ളിക്കോട‌് സിപിഐ‌ എം ജില്ലാ സെക്രട്ടറി കെ പി ഉദ‌യഭാനു ഉദ‌്ഘാടനംചെയ‌്തു. ആർ മോഹനൻ നായർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം പി ജെ അജയകുമാർ, പി എസ‌് കൃഷ‌്ണകുമാർ, സംഗേഷ‌് ജി നായർ എന്നിവർ സംസാരിച്ചു. പറക്കോട് സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണികൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ജി ഹരിദാസ് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി വി വേണു സ്വാഗതം പറഞ്ഞു. ഇരവിപേരൂരിൽ സംസ്ഥാന കമ്മറ്റിയംഗം അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. എൻ എ ശശിധരൻപിള്ള അധ്യക്ഷനായി. ജി അജയകുമാർ, പി സി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. 
  മൈലപ്രയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പ്രൊഫ. ടി കെ ജി നായർ ഉദ‌്ഘാടനംചെയ‌്തു. കെ ആർ ഭാർഗവൻ അധ്യക്ഷനായി. പി സി ജോൺ സ്വാഗതം  പറഞ്ഞു. ഓമല്ലൂരിൽ ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ‌്ഘാടനം ചെയ‌്തു. കെ ബാലകൃഷ‌്ണൻ നായർ അധ്യക്ഷനായി. ചെന്നീർക്കരയിൽ ലോക്കൽ സെക്രട്ടറി കെ കെ കമലാസനൻ ഉദ‌്ഘാടനംചെയ‌്തു. കെ ഷിജു അധ്യക്ഷനായി. അനീഷ‌് വിശ്വനാഥ‌് സ്വാഗതം പറഞ്ഞു. പ്രക്കാനത്ത‌് പ്രൊഫ. ടി കെ ജി നായർ ഉദ‌്ഘാടനംചെയ‌്തു. ടി എ രാജേന്ദ്രൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എസ‌് നിർമലദേവി, ജോസ‌് മാത്യു എന്നിവർ സംസാരിച്ചു. പത്തനംതിട്ടയിൽ ജില്ലാ കമ്മിറ്റിയംഗം അഡ്വ. ടി സക്കീർ ഹുസൈൻ ഉദ‌്ഘാടനംചെയ‌്തു. ലോക്കൽ സെക്രട്ടറി കെ അനിൽകുമാർ അധ്യക്ഷനായി. ഇലന്തൂരിൽ ഏരിയ കമ്മിറ്റിയംഗം പി ആർ പ്രദീപ‌് ഉദ‌്ഘാടനം ചെയ‌്തു. പി ആർ പ്രസന്നൻ അധ്യക്ഷനായി. വി വി വിനോദ‌് സ്വാഗതം പറഞ്ഞു. നാരങ്ങാനത്ത‌് ഏരിയ കമ്മിറ്റിയംഗം എൻ ജി ഷമിൾകുമാർ ഉദ‌്ഘാടനംചെയ‌്തു. ലോക്കൽ സെക്രട്ടറി ബെന്നി ദേവസ്യ അധ്യക്ഷനായി. കുമ്പഴയിൽ ഏരിയ കമ്മിറ്റിയംഗം പി ഷംസുദ്ദീൻ ഉദ‌്ഘാടനംചെയ‌്തു. പി വി അശോക‌്കുമാർ അധ്യക്ഷനായി. അൻസാരി എസ‌് അസീസ‌് സ്വാഗതം പറഞ്ഞു.
  ആറന്മുളയിൽ പികെഎസ‌് ജില്ലാ പ്രസിഡന്റ‌് കെ എം ഗോപി ഉദ‌്ഘാടനംചെയ‌്തു. കെ കെ ശിവാനന്ദൻ അധ്യക്ഷനായി. കെ  കെ  ശ്രീധരൻ സ്വാഗതം പറഞ്ഞു. കോഴഞ്ചേരിയിൽ സിപിഐ എം ഏരിയ കമ്മിറ്റിയംഗം ബിജിലി പി ഈശോ ഉദ‌്ഘാടനംചെയ‌്തു. എം കെ വിജയൻ അധ്യക്ഷനായി. ക്രിസ‌്റ്റഫർ ദാസ‌് സ്വാഗതം പറഞ്ഞു.
   തുവയൂർ മണക്കാലായിൽ ജില്ലാ സെക്രട്ടറിയേറ്റംഗം ടി ഡി ബൈജു ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണൻ അധ്യക്ഷനായി. സുധീഷ് സ്വാഗതം പറഞ്ഞു. ഏറത്ത് വടക്കടത്തുകാവിൽ പികെഎസ് ജില്ലാ സെക്രട്ടറി കെ കുമാരൻ ഉദ്ഘാടനം ചെയ്തു. കെ പ്രസന്നൻ അധ്യക്ഷനായി. ഡി ജയകുമാർ സ്വാഗതം പറഞ്ഞു‌. മണ്ണടി താഴത്ത‌് കെ വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. എസ് ഷിബു അധ്യക്ഷനായി. എസ‌്എഫ‌്ഐ ജില്ലാ പ്രസിഡന്റ‌് വൈഷ‌്ണവി ശൈലേഷ‌്, കെ സാജൻ എന്നിവർ സംസാരിച്ചു.
  പ്രമാടത്ത് ഏരിയ കമ്മിറ്റിയംഗം കെ എം മോഹനൻ ഉദ്ഘാടനം ചെയ്തു. എം അനീഷ് കുമാർ അധ്യക്ഷനായി. കെ ആർ ജയൻ സ്വാഗതം പറഞ്ഞു. കോന്നിയിൽ ഏരിയ ആക്ടിങ്ങ് സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. ടി രാജേഷ് കുമാർ അധ്യക്ഷനായി. കെ ജി ഉദയകുമാർ സ്വാഗതം പറഞ്ഞു.  കോന്നി താഴത്ത‌് ലോക്കൽ സെക്രട്ടറി ജിജോ മോഡി ഉദ്ഘാടനം ചെയ്തു. കെ പി ശിവദാസ്‌ അധ്യക്ഷനായി. കെ കെ വിജയൻ സ്വാഗതം പറഞ്ഞു. മലയാലപ്പുഴയിൽ സിപിഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ മലയാലപ്പുഴ മോഹനൻ, വി മുരളീധരൻ, ലോക്കൽ സെക്രട്ടറി ഒ ആർ സജി എന്നിവർ സംസാരിച്ചു. വി കോട്ടയത്ത് എരിയ കമ്മിറ്റിയംഗം ജി പ്രമോദ്, ലോക്കൽ സെക്രട്ടറി പി ജി പുഷ്പരാജൻ എന്നിവർ സംസാരിച്ചു. അരുവാപ്പുലത്ത് ഏരിയ കമ്മിറ്റിയംഗം ആർ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വർഗീസ് ബേബി അധ്യക്ഷനായി.
  കവിയൂരിൽ ഏരിയ കമ്മിറ്റിയംഗം ജോർജ‌് വർഗീസ‌് ഉദ‌്ഘാടനം ചെയ‌്തു. കെ സോമൻ അധ്യക്ഷനായി. ഓതറയിൽ കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ എൻ അനിൽകുമാർ അധ്യക്ഷനായി.  കുമ്പനാട് ബിജു വർക്കി ഉദ്ഘാടനം ചെയ‌്തു. സണ്ണി ശാമുവേൽ അധ്യക്ഷനായി. പുല്ലാട് എ കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. സി എസ് മനോജ് അധ്യക്ഷനായി. വെണ്ണിക്കുളത്ത‌് ജിജി മാത്യു ഉദ്ഘാടനം ചെയ്തു. അലക്സ് തോമസ് അധ്യക്ഷനായി.  പുറമറ്റത്ത‌് അജിത് പ്രസാദ് ഉദ്ഘാടനം ചെയ്തു. ബിനു ജോൺ അധ്യക്ഷനായി.
മന്ദമരുതിയിൽ കെ വി രാജൻ ഉദ്ഘാടനം ചെയ്തു. വികെ സണ്ണി അധ്യക്ഷനായി.  റാന്നിയിൽ കെ കെ സുരേന്ദ്രൻ, ടി എൻ ശിവൻകുട്ടി എന്നിവർ സംസാരിച്ചു.
  പന്തളത്ത് പി കെ കുമാരൻ ഉദ്ഘാടനം ചെയ്തു. ഇ ഫസൽ അധ്യക്ഷനായി. തട്ട പടിഞ്ഞാറ് സി രാഗേഷ് ഉദ്ഘാടനം ചെയ്തു. പി കെ അനിൽകുമാർ അധ്യക്ഷനായി. തട്ട കിഴക്ക് സി കെ രവിശങ്കർ ഉദ്ഘാടനം ചെയ്തു. ബേബികുട്ടി അധ്യക്ഷനായി. കുരമ്പാലയിൽ വി കെ മുരളി ഉദ്ഘാടനം ചെയ്തു. കെ കമലാസനൻ പിള്ള അധ്യക്ഷനായി. കുളനടയിൽ എം ടി കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. എൻ  ജീവരാജ് അധ്യക്ഷനായി. 
മുടിയൂർക്കോണത്ത് പി കെ ശാന്തപ്പൻ ഉദ്ഘാടനം ചെയ്തു. ബിന്നി അധ്യക്ഷനായി. തുമ്പമണ്ണിൽ കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു. കെ സി പവി ത്രൻ അധ്യക്ഷനായി.
   ചിറ്റാറിൽ രാജു ഏബ്രഹാം എംഎൽഎ ഉദ്ഘാടനം ചെ യ്തു. എം എസ് രാജേന്ദ്രൻ അധ്യക്ഷനായി. സീതത്തോട്ടിൽ ഏരിയ സെക്രട്ടറി എസ് ഹരിദാസ് ഉദ്ഘാടനം ചെയ്തു. പി ആർ പ്രമോദ് അധ്യക്ഷനായി. തണ്ണിത്തോട്ടിൽ ഏരിയ കമ്മറ്റിയംഗം എൻ ലാലാജി ഉദ് ഘാടനം ചെയ്തു. പ്രവീൺ പ്രസാദ് അധ്യക്ഷനായി.
  കുന്നന്താനത്ത് കെ പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി സി മാത്യു അധ്യക്ഷനായി. എസ് രാജേഷ് കുമാർ സ്വാഗതം പറഞ്ഞു.
കല്ലുപ്പാറയിൽ ബിനു വർഗീസ് ഉദ്ഘാടനം ചെയ്തു. സി കെ മോഹനൻ നായർ അധ്യക്ഷനായി. റെജി പോൾ സ്വാഗതം പറഞ്ഞു.
എഴുമറ്റൂരിൽ എം ജോൺസൺ ഉദ്ഘാടനം ചെയ്തു. കെ കെ വത്സല അധ്യക്ഷയായി. എസ‌് സതീഷ് കുമാർ സ്വാഗതം പറഞ്ഞു. കോട്ടാങ്ങലിൽ അസീസ് റാവുത്തർ ഉദ്ഘാടനം ചെയ്തു. കെ ജെ ജോൺസൺ അധ്യക്ഷനായി. അൻസാരി സ്വാഗതം പറഞ്ഞു.
ജനദ്രോഹ ബജറ്റിനെതിരെ സി ഐ റ്റി യു നേതൃത്വത്തിൽ ളാഹയിൽ തൊഴിലാളികൾ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ സെക്രട്ടറി പി കെ സോമരാജൻ ഉദ്ഘാടനം ചെയ്തു. സിഐടിയു പെരുനാട് ഏരിയ സെക്രട്ടറി അഡ്വ.വി ജി സുരേഷ്, മണികുമാർ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top