23 May Thursday

മഹാത്മയുടെയും സ്നേഹം...

വെബ് ഡെസ്‌ക്‌Updated: Wednesday Apr 10, 2019

 അടൂർ

അനാഥാലയമായ അടൂർ മഹാത്മജന സേവന കേന്ദ്രത്തിൽ വോട്ടഭ്യർഥിക്കാനെത്തിയ എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജിന് പഴയ സഹപാഠിയുടെ ആദരവ്.ചൊവ്വാഴ്ച രാവിലെ 10 മണിയോടാണ് എൽഡിഎഫ് നേതാക്കളോടൊപ്പം വീണാ ജോർജ് മഹാത്മാ ജനസേവന കേന്ദ്രത്തിലെത്തിയത്. 1997ൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ  വീണാ ജോർജിനൊപ്പം  പഠിച്ചിരുന്ന തട്ട പറപ്പെട്ടി അജിത് ഭവനിൽ മനോജാ (45) ണ് ഇപ്പോൾ മഹാത്മ ജന സേവന കേന്ദ്രത്തിലെ അന്തേവാസിയായി കഴിയുന്നത്.വീണാ ജോർജ് മഹാത്മയിൽ എത്തിയപ്പോൾ പരിചയം പുതുക്കാനായി മനോജ് എത്തിയപ്പോൾ വീണയ്ക്ക് മനോജിനെ മനസിലായി. പഴയ കോളേജ് ജീവിതം മനസിലേക്ക് ഒന്ന് ഓടിച്ച് സുഖാന്വേഷണവും നടത്തി. എം എ ബിഎഡ് ബിരുദധാരിയായ മനോജ് പത്തനംതിട്ട പ്രതിഭ കോളേജിലെ അധ്യാപകനായിരുന്നു. അസുഖബാധിതനായതിനെ തുടർന്ന് അധ്യാപക ജീവിതം അവസാനിപ്പിക്കുകയായിരുന്നു. സഹോദരനുമായുള്ള അഭിപ്രായ ഭിന്നതയിൽ വീട്  വിട്ടിറങ്ങി കടത്തിണ്ണകളിലും മറ്റും അന്ത്യയുറങ്ങുകയായിരുന്നു. തന്റെ ദയനീയാവസ്ഥ ചിറ്റയം ഗോപകുമാർ എം എൽഎയോട‌് പറഞ്ഞതിനെ തുടർന്നാണ് മനോജ് മഹാത്മയിലെ അന്തേവാസിയായത്. അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി ബി ഹർഷകുമാർ, പ്രസിഡന്റ് ഡി സജി, അഡ്വ. എസ് മനോജ് എന്നിവർ വീണാ ജോർജിനൊപ്പം ഉണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top