തിരുവല്ല
പൊതു വിദ്യാലയങ്ങൾ മെച്ചപ്പെടുത്തലിന്റെ ഭാഗമായി നിരണം കൊമ്പങ്കേരി എംടിഎൽപി സ്കൂളും സ്മാർട്ടായി. വയലേലകളുടെ നടുവിൽ മാറ്റത്തിന്റെ മുഖമായി ഉയർന്ന സ്കൂൾ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത നാടിനുസമർപ്പിച്ചു. ജാതി മത വർഗ ഭേദമെന്യേ എല്ലാവർക്കും വിദ്യാഭ്യാസം നൽകണം എന്ന ലക്ഷ്യത്തോടെ1903–-ൽ ർത്തോമ്മാ സഭയുടെ ആഹ്വാന പ്രകാരം കൊമ്പങ്കേരി പ്രാർഥനാ യോഗം ആരംഭിച്ച സ്കൂൾ 120–--ാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.
കാലപ്പഴക്കത്താലും പ്രളയ, പ്രകൃതിദുരന്തത്താലും ബലക്ഷയം സംഭവിച്ച സ്കൂൾ മാർത്തോമ്മാ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റ് നേതൃത്വമെടുത്ത് പൊതുസമൂഹത്തിന്റെയും സഭാ ജനങ്ങളുടെയും സഹകരണത്തോടെയാണ് പുതുക്കിപ്പണിതത്. ഓഫീസ് മുറി, ലൈബ്രറി, ഒരു ക്ലാസ് മുറി എന്നിവ മുകളിലായും, മുന്നു ക്ലാസ് മുറികൾ, കംപ്യൂട്ടർ പഠനമുറി, സ്റ്റോർറൂം, സ്റ്റാഫ് റൂം എന്നിവ ഗ്രൗണ്ട് ഫ്ളോറിലും ക്രമീകരിച്ചിരിക്കുന്നു.ഇസാഫ് ബാങ്കിന്റെ ധനസഹായത്താൽ നിർമിച്ച അധുനിക സൗകര്യങ്ങളോടുകൂടിയ ഒരുപാചക മുറിയും സ്കൂളിനുണ്ട്.
റവ.ഏബ്രഹാം തോമസ്, റവ.എം എസ് ദാനിയേൽ, റവ.സിബിൻ ഡി വർഗീസ്, റവ തോമസ് മാത്യു, എന്നിവർ സഹകാർമികരായി. പൊതുസമ്മേളനം തിരുവല്ല എംഎൽഎ അഡ്വ.മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ താക്കോൽ മാർത്തോമ്മാ സ്കൂൾസ് കോർപ്പറേറ്റ് മാനേജർ പി ലാലിക്കുട്ടി തിരുവല്ല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി കെ മിനി കുമാരിക്ക് കൈമാറി. ഹെഡ്മാസ്റ്റർ ജോൺ പി ജോൺ പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം ബി അനിഷ്, വാർഡുമെമ്പർ ഷൈനി ബിജു, കുസാറ്റ് സിൻഡിക്കേറ്റ് മെമ്പർ പ്രഫ. അലക്സാണ്ടർ കെ സാമുവേൽ, ജോർജ് തോമസ്, മോദി പി ജോർജ്, അലക്സാണ്ടർ പി ജോർജ്, അജി ഏബ്രഹാം ജോർജ്, എം എ ഏബ്രഹാം, കെ പി കുഞ്ഞുമോൻ, കെ എസ് മത്തായി, സൂസൻ തോമസ്, സി ജെ ഡേവിഡ്, കൊച്ചുമോൻ ബി സാമുവേൽ, ബിനുവർഗീസ്, ജോർജു കുരുവിള, എം എസ് ഷാബി, നീതീഷ് സി തോമസ്, ഏബ്രഹാം ഉമ്മൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..