19 November Tuesday
മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ടു

ബസ്‌ ടെർമിനൽ ഉടൻ പൂർത്തിയാകും

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന പത്തനംതിട്ട പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ. ഇൻസെറ്റിൽ വയറിങ്‌ ജോലികൾ നടക്കുന്നു

 പത്തനംതിട്ട 

മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ടു. പത്തനംതിട്ട കെഎസ്‌ആർടിസി ടെർമിനൽ  ഇനി ശരവേഗത്തിൽ പൂർത്തിയാകും. ഒക്‌ടോബറിൽ വീണാ ജോർജ്‌ എംഎൽഎ രേഖാമൂലം ആവശ്യപ്പെട്ടതനുസരിച്ചാണ്‌ നിർമാണ പൂർത്തീകരണത്തിന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ടത്‌. 
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തിരുവല്ലയ്‌ക്കും പത്തനംതിട്ടയ്‌ക്കും ഒരു പോലെയാണ് പുതിയ ഡിപ്പോ അനുവദിച്ചത്. തിരുവല്ലയിൽ നിർമാണം പൂർത്തിയായിട്ടും  പത്തനംതിട്ടയിൽ തുടങ്ങിയില്ല. 2015 അവസാനം നിർമാണം തുടങ്ങി. ഇപ്പോൾ 95 ശതമാനം സിവിൽ വർക്ക്പൂർത്തിയായിട്ടുണ്ട്‌. ഇലക്ട്രിക് വർക്ക് നടക്കുന്നു. ആഴ്ചകൾക്കുള്ളിൽ അതും പൂർത്തിയാകും.
യാർഡ്‌ നിർമാണത്തിന്‌ എംഎൽഎ ഫണ്ടിൽനിന്ന്‌ തുക നൽകുന്നുണ്ട്‌. നിർമാണപൂർത്തീകരണം വേഗത്തിലാക്കാനാണ് മുഖ്യമന്ത്രിയുടെ സഹായം തേടിയത്.
 
 
പ്രധാന വാർത്തകൾ
 Top