26 November Thursday
മുഖ്യമന്ത്രി സാക്ഷി

ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്യാൻ അമൃതശ്രീക്ക് ഭാഗ്യം

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

 

തിരുവല്ല
തിരുവനന്തപുരത്ത് നവംബർ 14ന് നടക്കുന്ന   ഈ വർഷത്തെ ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്യാൻ പുല്ലാട് ഗവ.മോഡൽ യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി അമൃതശ്രീ വി പിള്ളയ്ക്ക് ഭാഗ്യം ലഭിച്ചു. പത്തനംതിട്ട ജില്ലയിൽനിന്ന്‌ തുടർച്ചയായി രണ്ടാം വർഷവും കുട്ടികളുടെ പ്രധാനമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ട അമൃത ശ്രീ മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും സാന്നിധ്യത്തിലാണ് സംസ്ഥാന ശിശുദിന റാലിയെ അഭിസംബോധന ചെയ്യുന്നത്.  വെണ്ണിക്കുളം തെള്ളിയൂർക്കാവ് മാവിലേത്ത് മാധ്യമ പ്രവർത്തകനായ വിനോദ് കുമാറിന്റെയും തിരുവല്ല ദേവസ്വം ബോർഡ് ഹൈസ്കൂൾ അധ്യാപിക ശ്രീലേഖ കുറുപ്പിന്റെയും മകളാണ്.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top