25 September Friday

രക്ഷകരാകാൻ കടലിന്റെ മക്കൾ വീണ്ടുമെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

രക്ഷാപ്രവർത്തനത്തിന്‌ കൊല്ലത്തുനിന്നുള്ള മത്സ്യ തൊഴിലാളികൾ പത്തനംതിട്ടയിൽ എത്തിയപ്പോൾ

 കോഴഞ്ചേരി

മലയോര മണ്ണിനെ പ്രളയത്തിൽനിന്ന്‌ രക്ഷിക്കാൻ കടലിന്റെ മക്കളെത്തി. സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഫ്ലാഗ് ഓഫ് ചെയ്ത രക്ഷാസൈന്യത്തെ വീണാ ജോർജ്‌ എംഎൽഎയുടെ നേതൃത്വത്തിൽ ആറന്മുള നിവാസികൾ വരവേറ്റു. 
പമ്പയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ    രക്ഷാപ്രവർത്തനത്തിന് കൊല്ലത്തു നിന്നെത്തിച്ച മത്സ്യത്തൊഴിലാളികളുടെ പത്ത് വള്ളങ്ങളിൽ അഞ്ച് എണ്ണം ആറന്മുളയിൽ വിന്യസിച്ചു. വീണാ ജോർജ് എംഎൽഎയുടെ നിർദേശപ്രകാരമാണ് അഞ്ചു വള്ളങ്ങൾ ആറന്മുളയിൽ എത്തിച്ചത്.
മഹാപ്രളയത്തിൽ നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ അനുഭവത്തിൽ ഇക്കുറി അഞ്ചു വള്ളങ്ങളും ആറന്മുളയിലെ പമ്പാ നദീതീരത്താണ് വിന്യസിച്ചിരിക്കുന്നത്.  രണ്ട് എൻജിനുകളുള്ള വള്ളങ്ങൾ എത്തിച്ചതിന് ശേഷം മാത്രമാണ് കഴിഞ്ഞ പ്രളയത്തിൽ ആറിന് അക്കരെയുള്ളവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്. അന്ന്‌ ിൗ മേഖലയിലെ 3800 ൽ അധികം ആളുകളുടെ ജീവൻ രക്ഷപ്പെടുത്തിയത് ഈ സന്നദ്ധ ഭടന്മാരായിരുന്നു. റാന്നി, ചെങ്ങന്നുർ, തിരുവല്ല, അടൂർ മണ്ഡലങ്ങളിലും ആയിരങ്ങൾക്കാണ് ഇവർ രക്ഷകരായത്. 
വെള്ളപ്പൊക്കം ഉണ്ടാകുന്ന പക്ഷം ആദ്യം മുതൽ ആറ്റിൽ കൂടി തന്നെ  ആറമുള, മല്ലപ്പുഴശേരി, കോഴഞ്ചേരി പഞ്ചായത്തുകളിലും അക്കര പ്രദേശമായ കോയിപ്രം, തോട്ടപ്പുഴശേരി, ഇരവിപേരൂർ,   പഞ്ചായത്തുകളിലും ഒരു പോലെ എത്തി രക്ഷാപ്രവർത്തനം നടത്തുന്നതിനാണ് ആറന്മുളയിലെ പമ്പാ നദീതീരത്തു തന്നെ വള്ളങ്ങൾ സജ്ജമാക്കിയിട്ടുള്ളത്.
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി ജങ്‌ഷനിൽ  വീണാ ജോർജ് എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും, നാട്ടുകാരുചേർന്നാണ് സ്വീകരിച്ചത്.
ഇപ്പോൾ ആദ്യഘട്ടത്തിൻ എത്തിച്ച ബോട്ടുകളിൽ മൂന്നെണ്ണം മല്ലപ്പുഴശ്ശേരി പമ്പ് ഹൗസിനോടു ചേർന്നും, രണ്ടെണ്ണം ഇടയാറന്മുള എഎംഎം എച്ച് എസ് എസിന്‌ സമീപവുമാണ് വിന്യസിച്ചിരിക്കുന്നത്‌.  
 മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്‌ ലതാ വിക്രമൻ, വൈസ് പ്രസിഡന്റ്‌ മിനി ജിജു ജോസഫ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാർ എന്നിവരും കടലിന്റെ മക്കളെ സ്വീകരിക്കാൻ എത്തിയിരുന്നു. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top