25 September Friday

കോഴഞ്ചേരിയിൽ 305 കുടുബങ്ങളെ മാറ്റിപാർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

 കോഴഞ്ചേരി

 പ്രളയം കോഴഞ്ചേരി ഏരിയയിൽ 305 കുടുബങ്ങളെ മാറ്റിപാർപ്പിച്ചു. 1017 പേരെ 23 ദുരിതാശ്വാസ ക്യാമ്പുകളിലാക്കി.  ക്യാമ്പുകൾ വീണാ ജോർജ് എം എൽ എ,  കലക്ടർ പി ബി നൂഹ്, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, റവന്യു ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചു.  പഞ്ചായത്തുകളും, റവന്യു വകുപ്പുമാണ് സൗകര്യങ്ങൾ ഒരുക്കിയത്.
പട്ടികജാതി കോളനിയായ ഏഴീക്കാട്ടാണ് ഏറ്റവും കൂടുതൽ വീടുകൾ വെള്ളത്തിലായത്.ആറന്മുള പഞ്ചായത്തിലെ എഴിക്കാട് നേഴ്സറി സ്‌കൂൾ, പകൽ വീട്, വല്ലന ഗവ. എസ്എൻഡിപി യുപി, വല്ലന ടികെഎംആർഎം വൊക്കേഷണൽ ഹയർ സെക്കൻഡറി, നീർവിളാകം എംഡി എൽപി, മായാലുമൺ ഗവ.എൽപി, നാൽക്കാലിക്കൽ എസ്‌‌വിജിവി എച്ച് എസ് എസ് , നാൽക്കാലിക്കൽ എംടി എൽപി, കോഴിപ്പാലം എംടി എൽ പി, ആറാട്ടുപുഴ ഗവ. യുപി  സകൂളുകളിലാണ് ക്യാമ്പുകൾ ആരംഭിച്ചത്.
മല്ലപ്പുഴശ്ശേരി പഞ്ചായത്തിൽ എട്ടു ക്യാമ്പുകളുണ്ട്. ആറന്മുള ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി, ഓന്തേകാട് എംടി എൽപി, കഴിക്കാല എംടി എൽപി സ്‌കൂളുകളും, മല്ലപ്പുഴശ്ശേരി കരയോഗമന്ദിരം, കാഞ്ഞിരവേലി എൻഎസ്എസ് കരയോഗമന്ദിരം, കുറുന്താർ അങ്കണവാടി, കുറുന്താർ സാംസ്‌കാരിക  നിലയം എന്നിവിടങ്ങളിലാണ് ക്യാമ്പ്. മല്ലപ്പുഴശ്ശേരി ഗവ.ഹൈസ്‌കൂളിൽ അതിഥി തൊഴിലാളികളായ 16 പേർക്ക് പ്രത്യേക ക്യാമ്പ് ക്രമീകരിച്ചിട്ടുണ്ട്. കോഴഞ്ചേരി പഞ്ചായത്തിലെ ഏക ക്യാമ്പ് കീഴുകര സെന്റ്‌ മേരീസ് ഗേൾസ് ഹൈസ്കൂളാണ്.  ചെറുകോൽ പഞ്ചായത്തിലെ ആദ്യ ക്യാമ്പ് വാഴക്കുന്നം എൻഎസ്എസ് എൽപി എസ്‌ ആണ്‌.   തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ നെടും പ്രയാർ എംടി എൽപിഎസ്, ചെറുപുഷ്പം എൽപിഎസ് എന്നിവിടങ്ങളിലും ക്യാമ്പുകളാരംഭിച്ചു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top