20 September Friday

കോസ്‌വേകൾ മുങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019

 റാന്നി 

ശക്തമായ മഴയിൽ പമ്പാനദിയിലെ  വെള്ളം പെട്ടെന്ന് ഉയർന്നത് ജനങ്ങളെ ആശങ്കയിലാഴ്‌ത്തി. പമ്പാനദിക്ക് കുറുകെയുള്ള  അറയാഞ്ഞിലിമൺ, കുരുമ്പൻമൂഴി, മുക്കം കോസ്‌‌വേകൾ വ്യാഴാഴ്ച പുലർച്ചെ തന്നെ വെള്ളത്തിനടിയിലായി. പകൽ പതിനൊന്നോടെ അരയാഞ്ഞിലിമൺ കോസ്‌‌വേയ്‌ക്ക്  മുകളിൽ ആറടിയോളം ഉയരത്തിൽ വെള്ളം ഒഴുകി. റാന്നി ഉപാസനക്കടവിലും വെള്ളം കയറി. എന്നാൽ ഉച്ചയോടെ ജലനിരപ്പ് താഴ്‌ന്നത്‌ ജനങ്ങൾക്ക് ആശ്വാസമായി. അത്തിക്കയം ടൗണിലെ കടകളുടെ അടിയിലത്തെ നിലകളിൽ വെള്ളം കയറി. കഴിഞ്ഞ ആഗസ്തിൽ ഉണ്ടായ മഹാപ്രളയത്തിൽ മണ്ണും ചെളിയും നിറഞ്ഞ് നദിയുടെ കയങ്ങൾ നികന്നതാണ്‌ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായത്. പെരുന്തേനരുവി ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ ഡാമിനു മുകളിലൂടെ ഒന്നരയടി ഉയരത്തിൽ വെള്ളം കവിഞ്ഞൊഴുകുന്നുണ്ട്. പമ്പാ ഇറിഗേഷന്റെ മണിയാർ ഡാമിന്റെ മൂന്ന്‌ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തിയിരിക്കുകയാണ്‌.  
 
 
 
പ്രധാന വാർത്തകൾ
 Top